ഇന്നത്തെ ഇന്ത്യ ഉപ ഭൂഖണ്ഡം ഒരു കാലത്ത് ആഫ്രിക്ക വൻ കരയുടെ ഭാഗം ആയിരുന്നു. ഭൂപാളികളുടെ ചലനം നിമിത്തം ഇന്ത്യ ഉപ ഭൂഖണ്ഡം ആഫ്രിക്ക വൻ കരയിൽ നിന്ന് തെന്നി മാറി ഏഷ്യ വൻ കരയിൽ ഇടിച്ചപ്പോഴാണത്രേ ഹിമാലയം ഉണ്ടായത്. ആഫ്രിക്കയിലെ റിഫ്റ്റ് താഴ്‌വരയിലാണ് മനുഷ്യ ഉൽപ്പത്തി നടന്നത്. സ്വാഭാവികമായും കറുത്ത നിറമുള്ളവരായിരുന്നു ആദിമ മനുഷ്യർ. ഇവരിലൊരു വിഭാഗം സമ ശീതോഷ്ണ മേഖലയായ ഏഷ്യയിലേക്ക് കുടിയേറിയപ്പോൾ അവർ ഇരു നിറക്കാരായി, അവരാണ് ദ്രാവിഡർ. മറ്റൊരു വിഭാഗം തണുപ്പുള്ള യൂറോപ്പിലേയ്ക്ക് കുടിയേറിയപ്പോൾ വെളുപ്പ് നിറക്കാരായി അവരാണ് ആര്യന്മാർ. നിന്ന് തെന്നി മാറി ഏഷ്യയിലേയ്ക്ക് ചേർന്ന ഇന്ത്യയിലെ ആദിമ മനുഷ്യർ കറുത്ത വർഗക്കാർ തന്നെ ആയിരുന്നിരിയ്ക്കാം.
ആദിയിൽ കേരളം സഹ്യ നിരകളിൽ നിന്ന് കടലിലേക്ക് തള്ളി നിൽക്കുന്ന കുറച്ചു മുനമ്പുകൾ മാത്രമായിരുന്നു. ഈ മുനമ്പുകളിലേയ്ക്ക് തമിഴ് ദേശത്ത് നിന്ന് കുടിയേറിയ ഗോത്രങ്ങളുടെ തലവന്മാരെ അയ്യനെന്നും, ചാത്തനെന്നും വിളിച്ചിരുന്നു. രണ്ട് പദങ്ങളുടെയും മൂലം ശ്രേഷ്ഠനെന്ന് അർത്ഥമുള്ള അജ്ജ എന്ന വാക്കാണ്. അയ്യന് അച്ഛൻ സ്ഥാനം കൊടുത്തപ്പോൾ അയ്യപ്പനുമായി. മണ്‍മറഞ്ഞ അയ്യപ്പന്മാരായി അവരുടെ ആദ്യ ദൈവം, ആരാധനാലയങ്ങൾ കാവുകളും. ദൈവത്താർ എന്ന പേരിലും ഈ ദൈവം അറിയപ്പെട്ടു.
സഹസ്രാബ്ദങ്ങൾ കൊണ്ട് ഏഷ്യ വൻകരയിൽ എല്ലായിടത്തും ആധിപത്യം ഉറപ്പിച്ച ദ്രാവിഡരിൽ ഒരു വിഭാഗം ഇന്ത്യയിലും വാസമുറപ്പിച്ചു. ദ്രാവിഡർക്ക് ശേഷം ആര്യന്മാരിലൊരു ഭാഗവും ഇന്ത്യയിലെത്തി. വക്ര ബുദ്ധിക്കാരും യുദ്ധ പ്രിയരും ആയിരുന്ന ആര്യന്മാർ താരതമ്യേന സമാധാന പ്രിയരായ ദ്രാവിഡരെ ഉത്തരേന്ത്യയിൽ നിന്ന് ആട്ടി പായിച്ചു. ആര്യാധിനിവേശത്തെ തുടർന്ന് വടക്കേ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ദ്രാവിഡരിൽ ഒരു ഗോത്ര നായകനായിരുന്നു രാമൻ. ഇദ്ദേഹവും കൂടെ വന്നവരുമാണ് മുനമ്പുകൾക്ക് ഇടയിലുള്ള ഭൂമി കടലിൽ നിന്ന് കുത്തിയെടുത്തത്. രാമന്റെ ഒപ്പം വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് വന്ന നാഗന്മാരാണ് സർപ്പ ആരാധന കൊണ്ടു വന്നത്. നാലായിരത്തോളം വർഷങ്ങൾ കഴിഞ്ഞ് ജൈന, ബുദ്ധ മതങ്ങൾ കേരളത്തിൽ വേരോടി. നാഗന്മാരാണ് ജൈന മതത്തിലേയ്ക്ക് ആകൃഷ്ടരായത്. നാഗന്മാർ ജൈന മതക്കാരാവുകയും ശേഷം നായന്മാരെന്ന സമുദായമാകുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്ന് പലായനം ചെയ്ത ദ്രാവിഡ ഗോത്രങ്ങളിൽ ഒരു കൂട്ടർ തമിഴ് നാടിന്റെ കിഴക്കേ തീരം വഴി ലങ്കയിലും, അവിടെ നിന്ന് പടിഞ്ഞാറേ തീരം വഴി കേരളത്തിലെത്തുകയും ചെയ്തു. ദ്വീപിൽ നിന്ന് വന്ന ദ്വീപർ, തീയ്യരെന്ന സമുദായമായി (ദ്വീപിന്റെ തമിഴ് പദമായ ഈഴത്തിൽ നിന്ന് വന്നവരെന്ന രീതിയിൽ ഈഴവർ എന്നും വിളിയ്ക്കും). ഇതിൽ നിന്ന് നായർ, ഈഴവർ എന്ന സമുദയക്കരെക്കാളും മുമ്പേ കേരളത്തിലുണ്ടായിരുന്ന ഗോത്ര വർഗങ്ങളാണ് പുലയർ, പറയർ, വണ്ണാൻ തുടങ്ങിയ വിഭാഗങ്ങളെന്ന് മനസ്സിലാക്കാം.
അന്നത്തെ ഗോത്രങ്ങളുടെ സവിശേഷമായ ആരാധനാ രീതികൾ ഇന്നും തുടർന്ന് വരുന്ന ക്ഷേത്രങ്ങൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാണാം. ദ്രാവിഡ ആര്യ സംസ്ക്കാരങ്ങളും, വൈഷ്ണവ ശൈവ ബുദ്ധ ജൈന മതങ്ങളും കാവുകൾ തങ്ങളുടെതാക്കിയപ്പോൾ അവർ ആരാധിച്ചിരുന്ന മൂർത്തികളായി കാവുകളിലെ ദൈവങ്ങൾ. എങ്കിലും ഉത്തര കേരളത്തിലെ കുറെ കാവുകളിൽ പ്രധാന മൂർത്തികളെ ദൈവത്താരെന്ന് തന്നെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്. ചാത്തനെ ആര്യന്മാർ പുണൂല് ഇട്ട് ശാസ്താവെന്ന അവരുടെ ദൈവമാക്കി. കാല ക്രമത്തിൽ ദ്രാവിഡ ആര്യ സങ്കലനമുണ്ടായപ്പോൾ ഒരു ദൈവത്തിന്റെ രണ്ടു പേരുകളായി അയ്യപ്പനും, ശാസ്താവും. ശൈവ സ്വാധീനമാണ് വേട്ടയ്ക്ക് ഒരു മകൻ എന്ന പേരും ഈ ദൈവത്തിന് കിട്ടുവാൻ കാരണം. വേട്ടയ്ക്ക് ഒരു മകനെ ശിവനായും അയ്യപ്പനായും ആരാധിക്കുന്നു. പിന്നീട് പുണൂലിട്ട് പരശു രാമനെയും ആര്യന്മാർ അവരുടെ ദൈവമാക്കി. കാലാന്തരത്തിൽ ഗോത്ര വർഗങ്ങളുടെ കാവുകൾ നായന്മാരും ഈഴവരും തങ്ങളുടെതാക്കി. നായന്മാർ കാവുകളെ സർപ്പ കാവുകളാക്കി. ഉത്തര കേരളത്തിലെ തിയ്യ തറവാടുകളുടെ ഉടമസ്ഥതയിലും, ഊരാണ്മയിലും ഉണ്ടായിരുന്ന കാവുകൾ കുറെയൊക്കെ തനത് സംസ്ക്കാരം കാത്തു സൂക്ഷിച്ചിരുന്നു. ഈ കാവുകളുടെ ഉത്സവങ്ങൾക്ക് പുലയർ, പറയർ, വണ്ണാൻ തുടങ്ങിയ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിനുള്ള തെളിവാണ് തെയ്യം. പിന്നീട് ബ്രാഹ്മണാധിപത്യ നാളുകളിലാണ് കാവുകളിലെ ദൈവത്താറുകൾക്ക് സവർണ ദൈവങ്ങളുടെ രൂപം കിട്ടിയത്. ഇതിന്റെ ഭാഗമായി ഉത്സവത്തിന് മുമ്പ് സവർണ ക്ഷേത്രങ്ങളിൽ നിന്നും തീര്‍ത്ഥം എഴുന്നള്ളിച്ച് കൊണ്ടു വരൽ (ശുദ്ധീകരിക്കാന്‍), ഗണപതി ഹോമം, തിരുവാഭരണ എഴുന്നള്ളത്ത്, ചിറക്കൽ കോവിലകം തമ്പുരാനുമായി കൂടി കാഴ്ച, തിടമ്പെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾ ഉണ്ടായത്. ഇതിന് പുറമെ ശ്രീകോവിൽ ചെമ്പ് പതിക്കൽ, താഴികക്കുടം പ്രതിഷ്ഠ എന്നിങ്ങനെയുള്ള ബ്രാഹ്മണ തന്ത്രാധിപത്യം ഉറപ്പിക്കാനുള്ള ചടങ്ങുകളും നടപ്പാക്കി. അച്ഛൻ ദൈവങ്ങൾക്ക് ഒപ്പം തന്നെ അമ്മ ദൈവങ്ങളെയും ആദിമ കാലം തൊട്ട് ആരാധിച്ചിരുന്നു. വൈഷ്ണവ, ശൈവ മതങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന ശാക്തേയ മതമാണ് കാളി എന്ന രൂപം അമ്മ ദൈവത്തിന് നൽകിയത്. ക്രമാനുഗതമായ ഈ പരിവർത്തനങ്ങൾ കാവുകളുടെ ആരാധനാ രീതികളെ മാറ്റി മറിച്ചെങ്കിലും തെയ്യവും, തിറയാട്ടവും, കളിയാട്ടവും കാവുകളിലെ ആഘോഷങ്ങളിൽ ഇന്നും തുടരുന്നു. മാത്രമല്ല ഈ പരിവർത്തനങ്ങളെ തുടർന്ന് രസകരമായ ധാരാളം ഐതീഹ്യങ്ങളും, തോറ്റം പാട്ടുകളും ഉണ്ടായി.
തോറ്റം പാട്ടുകളിൽ ഉദയമാനം ഊര്‍ പഴശ്ശിയും അസ്തമാനം മേലുർ കോട്ടയും എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കൽ കാവുമായി മേലൂർ കോട്ടയ്ക്കുള്ള ബന്ധം കാണിക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ കെട്ടിയാടാറുള്ള ഊർപഴശ്ശി തെയ്യത്തിന്റെ (ഊർ പഴച്ചി ദൈവം) ഐതീഹ്യം കുറച്ചു വിത്യസ്തമാണ്, അതിങ്ങനെയാണ്. മേലൂരേയും കീഴൂരേയും ദേവന്മാരും വിഷ്ണുവും കൂടി ചൂത് കളിക്കുമ്പോൾ മേലൂർ ഇളം കന്വാവ് എന്ന കന്യക അവിടെ ചെന്ന് കളിയിൽ തന്നെയും കൂട്ടാൻ അപേക്ഷിച്ചു. കളികളിൽ തോൽവി സംഭവിച്ച വിഷ്ണുവിനോട് രാജ്യം വാഴാൻ തക്ക ഒരു പൊൻ മകനെ നൽകണമെന്ന് ആ പെൺകുട്ടി അപേക്ഷിച്ചു. ഏഴാം നാൾ മേലൂരിളം കന്വാവ് ഗംഗാ രൂപം ധരിച്ച് ഗംഗയിലെത്തി, മായാ രൂപം ധരിച്ച് വിഷ്ണുവും എത്തി. വയറ്റകത്ത് പ്രസാദം ലഭിച്ച കന്യക മേലൂർ കോട്ടയിലേക്ക് പോന്നു. അങ്ങിനെ പിറന്ന മകനാണ് മേലൂർ ദയരപ്പനെന്ന ഊർ പഴശ്ശി ദൈവം. 36 വയസ്സിൽ 64 അങ്കം ജയിച്ച് വീരനായി. ശേഷം ബാലുശ്ശേരി കോട്ടയിലെത്തി സ്നേഹിതൻ വേട്ടക്കൊരു മകനെ കാണുന്നു.
ഉല്‍സവത്തിന്റെ അവസാന ദിവസം വൈകിട്ട് നടക്കുന്ന തേങ്ങ പിടുത്തം വിശേഷമായ ചടങ്ങാണ്. ജന്മാശാരി കടഞ്ഞെടുത്ത് തേങ്ങകൾ വൃശ്ചികം ഒന്നിന് ക്ഷേത്രത്തിൽ എള്ളെണ്ണയിൽ ഇട്ടുവെക്കും. ഇതാണ് ഏഴാം നാൾ തേങ്ങ പിടിക്ക് ഉപയോഗിക്കുന്നത്. തിടമ്പ് നൃത്തത്തിന് ശേഷമാണ് തേങ്ങ പിടുത്തം. സന്ധ്യയാവുമ്പോൾ ക്ഷേത്ര സ്ഥാനികൾ പിടിക്കാനായി ഒരുങ്ങി നിൽക്കുന്ന യുവാക്കളുടെ ഇടയിലേക്ക് തേങ്ങകൾ ഓരോന്നായി എറിഞ്ഞു കൊടുക്കും. നാളികേരം കൈക്കലാക്കി കിഴക്കെ മതിലിലുടക്കാൻ വാല്യക്കാർ തമ്മിൽ കടുത്ത മത്സരം നടക്കും. 2013ൽ നടന്ന തേങ്ങ പിടുത്തത്തിൽ 15 മിനുട്ട് നേരം നീണ്ട മല്‍പ്പിടുത്തത്തിനൊടുവിൽ വാണിദാസാണ് കിഴക്കേ മതിലിൽ ആദ്യ നാളികേരമുടച്ചത്. രണ്ടാമത്തെ നാളികേരത്തിന് കൂടുതൽ സമയം വേണ്ടി വന്നു, വിപിൻ വിജയനാണ് വിജയിച്ചത്.
മേടം ഒന്ന് മുതൽ ആറു വരെയാണ് മാവില കാവിൽ ഉത്സവം. ആദ്യ അഞ്ച് ദിവസം ദൈവത്താറുടെ കോലം കെട്ടിയാടും. കേരളത്തിൽ അപൂർവമായി കണ്ടു വരുന്ന അടിയാണ് ഇവിടുത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. ദേഹമാസകലം എണ്ണ പുരട്ടി മറ്റൊരാളുടെ തോളത്ത് ഇരുന്ന് രണ്ട് പേർ തമ്മിൽ കൈ കൊണ്ട് അടിയ്ക്കുന്നതാണ് ചടങ്ങ്. നൂറു കണക്കിന് ഭക്തർ ഈ ചടങ്ങിൽ പങ്കെടുക്കും, രണ്ട് ഐതീഹ്യങ്ങൾ ഈ ചടങ്ങിനെ കുറിച്ചുണ്ട്. മാവില കാവിൽ നിന്ന് നാല് കിലോ മീറ്റർ തെക്ക് പടിഞ്ഞാറുള്ള കടമ്പൂർ അംശത്തിലെ ഒരികര ദേശം കച്ചേരി ഇല്ലത്തെ തമ്പുരാൻ വിഷു പുലരിയിൽ ഈഴവ പ്രമാണിയായ വണ്ണാത്തി കണ്ടി തണ്ടയാന് അവിൽ പൊതി കൊടുത്തു. തണ്ടയാന്റെ കൂടെ വന്ന രണ്ടു മക്കളും തമ്മിൽ അവിൽ പൊതിയ്ക്ക് ഉന്തും തള്ളും അടിയുമായി. കളി കാര്യമായത് കണ്ട് തമ്പുരാൻ ദൈവത്താറെ ധ്യാനിച്ചു. ദൈവത്താർ പ്രത്യക്ഷപ്പെട്ടെങ്കിലും കുട്ടികളുടെ അടി കണ്ടു രസം പിടിച്ച് കുറച്ച് നേരം നിന്നു. തുടര്‍ന്ന് അടി അവസാനിപ്പിക്കാനും തനിക്ക് വേണ്ടി എല്ലാ വര്‍ഷവും അടിയുത്സവം നടത്താനും പറഞ്ഞ് അത്യക്ഷനായി. രണ്ടാമത്തെ ഐതീഹ്യം ഇങ്ങിനെ, മാവില കാവിലെ ദൈവത്താർ തന്റെ ഉപ ക്ഷേത്രമായ കച്ചേരി കാവിലും അതിനടുത്തുള്ള ഇല്ലത്തും സന്ദർശകൻ ആയിരുന്നു. ഒരു നാൾ ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഈഴവ പ്രമാണി ഒരു അവിൽ പൊതി വെച്ചു. അടുത്തുള്ള രണ്ട് നമ്പ്യാർ സഹോദരങ്ങള്‍ക്ക് നമ്പൂതിരി അത് എറിഞ്ഞ് കൊടുത്തു. പൊതിക്കായി ഇരുവരും ഉന്തും തള്ളും അടിയുമായി. കണ്ടുനിന്ന ദൈവത്താർ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അടി കാര്യമായതോടെ അവസാനിപ്പിക്കാനും തനിക്ക് വേണ്ടി എല്ലാ വര്‍ഷവും അടിയുത്സവം നടത്താനും ദൈവത്താർ ആവശ്യപ്പെട്ടു. മേട മാസം രണ്ടിന് കച്ചേരി കാവിലും നാലിന് മാവില കാവിനടുത്ത് മൂന്നാം പാലം നാലാം ചിറ വയലിലുമാണ് അടിയുടെ പൂരം അരങ്ങേറുന്നത്. അടി നടത്തുന്നവരെ അടി കൈക്കോളന്മാരെന്നാണ് വിളിയ്ക്കുന്നത്, ഇവർ ഒരു മാസം വ്രതം നോക്കുന്നു. മുടിയും നഖവും വെട്ടി അരയിൽ കറുത്ത തോർത്ത് കെട്ടി ദേഹത്ത് കരിയും എണ്ണയും തേച്ച് കൊണ്ടാണ് അടിയിൽ പങ്കെടുക്കുക. അടി തുടങ്ങുന്നതിന് മുമ്പ് പ്രത്യേകം തയ്യാറാക്കിയ വെള്ളം കൊടുക്കും.
കച്ചേരി കാവിൽ മാത്രമേ പ്രോത്സാഹിപ്പിക്കുവാനായി ദൈവത്താർ കോലം എഴുന്നുള്ളുകയോള്ളൂ. ഇതിനെ കുറിച്ചുള്ള ഐതീഹ്യം ഇതാണ്, ദൈവത്താർ പറഞ്ഞത് കൊണ്ട് കച്ചേരി കാവിൽ അടിനിർത്തി എങ്കിലും സോദരങ്ങളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് അവർ നാലാം ചിറ വയലിൽ വച്ച് വീണ്ടും ഏറ്റുമുട്ടിയത്രേ. കച്ചേരി കാവിൽ ഇല്ലത്തെ തിരുമേനി ഈഴവ പ്രമാണിയിൽ നിന്നു അവിൽ പൊതി വാങ്ങി പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞു കൊടുക്കുന്നു. പിന്നെ അടി തുടങ്ങുന്നു, മൂത്ത കുര്‍വ്വാട്, ഇളയ കുര്‍വ്വാട് എന്നീ എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. ശേഷം കാവിലെ നിലവിളക്കിൽ നിന്ന് എണ്ണ എടുത്ത് ദേഹത്ത് പുരട്ടി കുളിക്കും.നാലാം ദിവസം വയലിൽ വച്ചുള്ള അടി കഴിഞ്ഞ് അഞ്ചാം ദിവസം മഞ്ഞൾ കുറ്റി ഏറ്റ് നടക്കും. വലിയ മുടിയഴിച്ച ശേഷം ദൈവത്താർ കോലം വേറെ വേഷം ധരിച്ച് കയ്യിൽ അരച്ച മഞ്ഞളുമായി അടിക്കോളന്മാരുടെ നേരേ ചെല്ലുന്നു. അവരാകട്ടെ മഞ്ഞൾ കുറി ശരീരത്തിൽ പറ്റാതിരിക്കാൻ ഒഴിഞ്ഞു മാറും. കുറി ദേഹത്ത് വീഴുന്നത് ദോഷമാണെന്നാണ് വിശ്വാസം. ആറാം ദിവസം വെളുപ്പിന് മൂന്ന് മണിക്ക് ക്ഷേത്രത്തിൽ നിന്നും കൈക്കോളന്മാരുടെ അകമ്പടിയോടെ ദൈവത്താർ കരുമാരത്തില്ലത്തെ ആറാട്ടു തറയിലെത്തുന്നു. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്കു ശേഷം ഉത്സവം സമാപിക്കും.
കാവെന്ന പദത്തിന് കൂട്ടമെന്ന അർത്ഥവുമുണ്ട്. തരുവല്ലികളുടെ കൂട്ടത്തിൽ ആയിരിയ്ക്കും പ്രതിഷ്ഠകൾ. കൂവളം, ആൽ, എരിഞ്ഞി, ചെമ്പകം കാഞ്ഞിരം തുടങ്ങിയ മരങ്ങൾ നിറഞ്ഞ വിശാലമായ അണ്ടലൂർ കാവും അത്തരത്തിൽ ഒന്നാണ്. സാധാരണയായി കാവുകളിലെ പ്രതിഷ്ഠകൾ കാളിയും, ശാസ്താവും, നാഗങ്ങളും ആയിരിയ്ക്കും. ഉത്തര കേരളത്തിലെ കാവുകളിൽ വേട്ടക്കാരനേയും ആരാധിക്കുന്നുണ്ട്. വേട്ടയ്ക്ക് ഒരു മകൻ എന്നും പേരുള്ള ഈ മൂർത്തിയെ ചില കാവുകളിൽ ശിവനായും മറ്റ് ചിലയിടത്ത് അയ്യപ്പനായും കരുതുന്നു. വടക്കേ അതിർത്തി ജില്ലകളായ കണ്ണൂരിലേയും കാസർഗോഡിലേയും കാവുകളിലെ മറ്റൊരു ആരാധന മൂർത്തിയാണ് ദൈവത്താർ. ദൈവമെന്ന് അർത്ഥമുള്ള ദൈവത്താറിന് നിയതമായ സങ്കൽപ്പം ഒന്നുമില്ലെങ്കിലും ബ്രാഹ്മണാധിപത്യ നാളുകളിൽ സവർണ ദൈവങ്ങളുടെ രൂപം നൽകി. ദൈവത്താർ ചില കാവുകളിൽ ശിവനോ, ശിവ പുത്രന്മാരോ ആയിരിയ്ക്കും. മറ്റ് ചില കാവുകളിൽ വിഷ്ണുവോ, വിഷ്ണുവിന്റെ അവതാരങ്ങളോ ആയിരിയ്ക്കും.
മഹാ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും പരിവാരങ്ങളുമാണ് അണ്ടലൂർ കാവിൽ ഇപ്പോൾ പ്രതിഷ്ഠാ സങ്കൽപ്പങ്ങൾ. ദൈവത്താർ അണ്ടലൂരീശ്വരൻ എന്ന പേരിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കപ്പെടുന്നത്. മേലെ കാവും, താഴെ കാവും എന്നീ രണ്ട് ഭാഗങ്ങളായാണ് അണ്ടല്ലൂർ കാവ്. മരത്തിന്റെ പീഠമാണ് മേലെ കാവിൽ പ്രതിഷ്ഠ. ലക്ഷ്മണന് അങ്കക്കാരനെന്ന പേരിലും ഹനുമാന് ബപ്പൂരാനെന്ന പേരിലും മേലെ കാവിൽ സങ്കൽപ്പങ്ങളുണ്ട്. താഴെ കാവിൽ മൂർത്തി സങ്കൽപ്പം അതിരാളനാണ്, പേര് കേട്ടാൽ രാവണനാണ് എന്ന് തോന്നുമെങ്കിലും ആരാധന സീത ദേവിയായാണ്. ലങ്കയിൽ സീതയെ പാർപ്പിച്ചിരുന്ന അശോകവനി എന്ന് സങ്കൽപ്പമുള്ള താഴെ കാവിൽ ധാരാളം അപൂർവ്വ സസ്യ വർഗ്ഗങ്ങളുണ്ട്. ഇവിടുത്തെ ദർശന സങ്കൽപ്പം ശ്രീരാമന്‍ കിഴക്കോട്ടും ഹനുമാന്‍ പടിഞ്ഞാട്ടുമായാണ്. അങ്കക്കാരൻ ശിവനാണെന്നും വാദമുണ്ട്. മുഖ്യ പ്രതിഷ്ഠയായ മരത്തിന്റെ പീഠം ഒരു വണ്ണാത്തിക്ക് പുഴയിൽ നിന്ന് കിട്ടിയതാണെന്നും പനോളി തറവാട്ടിൽ വെച്ച് അത് പൂജിച്ചു എന്ന് കേൾക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ കൈവശമായിരുന്ന കാവ് പിന്നീട് പനോളി, ചന്ദ്രമ്പത്ത്, തട്ടാലിയത്ത് വീട്ടുകാരുടെതായെന്നാണ് പഴമൊഴി.
തിയ്യ തറവാട്ട് കാവായിരുന്ന അണ്ടല്ലൂർ കാവ് ഇപ്പോൾ ഒരു ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ്. പുരോഹിതരും സ്ഥാനികരും തിയ്യരാണ്. സ്ഥാനികനായ ഊരാളൻ പാനോളി അച്ഛൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ ഇവിടുത്തെ നേദ്യം വേവിക്കാത്ത അരിയും പഴവും ഇളനീരും ആയിരുന്നു, പൂജ നടത്തിയിരുന്നത് തീയ്യന്മാർ മാത്രമായിരുന്നു. ഇപ്പോൾ കുംഭ മാസം രണ്ടാം തീയതി മലയാള ബ്രാഹ്മണരും, മറ്റ് ദിവസങ്ങളിൽ എബ്രാൻ എന്നറിയപ്പെടുന്ന തീയ്യനുമാണ് പൂജ നടത്തുന്നത്. കേരളത്തിൽ ഇഴവ സമുദായക്കാർ തീയ്യരെന്നും, ചോവൻ എന്നും, ചേകവനെന്നും പ്രാദേശികമായ പേരുകളിൽ അറിയപ്പെടുന്നു. ഉത്തര കേരളത്തിലെ തീയ്യ പൂജാരികളെ എബ്രാനെന്ന് വിളിക്കുമ്പോൾ, മറ്റിടങ്ങളിലെ തീയ്യ പൂജാരികൾ ശാന്തിമാരെന്ന് അറിയപ്പെടുന്നു. ദക്ഷിണ, മദ്ധ്യ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന എബ്രാന്മാർ കന്നഡ ബ്രാഹ്മണരാണ്. എബ്രാൻ, നമ്പൂതിരി എന്നിവ ചേർന്നുള്ള എബ്രാന്തിരി എന്നും ഇവർക്ക് പേരുണ്ട്. ഇവരേക്കാൾ ഉയർന്നവരായാണ് മലയാള ബ്രാഹ്മണരായ നമ്പൂതിരികൾ കരുതുന്നത്.
കുംഭ മാസം രണ്ടാം തിയ്യതി കാവിൽ കയറൽ, ചക്ക കൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി കുട വരവ് എന്ന ചടങ്ങുണ്ട്. നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. പുലർച്ചെ അതിരാള തെയ്യവും മക്കളും (സീതയും ലവനും കുശനും) കെട്ടിയാടുന്നു. അതിനു ശേഷം ചെറിയ ബപ്പൂരൻ, വേട്ടക്കൊരു മകൻ, പൊൻ മകൻ, പുതു ചേകവൻ, തൂവക്കാരി, മലക്കാരി, നാപ്പോതി (നാഗ ഭഗവതി), നാക്കണ്ഠൻ (നാഗ കണ്ഠൻ) എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ചക്ക് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനുമെന്ന് സങ്കൽപ്പം) തമ്മിൽ യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന മൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നു.
ജാതി, മത, വലിപ്പ, ചെറുപ്പ ഭേദമന്യേ ഒരു നാടു മുഴുവൻ നിറഞ്ഞാടുകയും അണിഞ്ഞൊരുങ്ങുകയും ചെയ്യുന്നതാണ് അണ്ടല്ലൂർ കാവ് ഉത്സവം. കാവിൽ ചക്ക വെട്ട് നടന്നതിന് ശേഷം മാത്രമേ നാട്ടുകാർ സ്വന്തം പ്ലാവിൽ നിന്ന് ചക്ക ഇടുകയോള്ളു. അതു പോലെ ഉത്സവം തീര്‍ന്ന് അവകാശാധികാരങ്ങൾ ഉള്ള മുക്കുവ സ്ത്രീ അണ്ടല്ലൂർ കാരണവര്‍ക്ക് മത്സ്യം കാഴ്ച വക്കുന്നത് വരെ ഉത്സവ കാലത്ത് നാട്ടിലാരും മത്സ്യം ഉപയോഗിക്കില്ല. ഉത്സവ കാലത്ത് അണ്ടല്ലൂരിൽ എത്തുന്നവര്‍ക്ക് ഏതു വീട്ടിൽ നിന്നും അവിൽ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂർ കാവിലെ ദൈവത്താർ പ്രസാദമായിരിയ്ക്കും ആദ്യം ലഭിക്കുക. കേരളത്തിൽ നില നിന്നിരുന്ന തറവാട് കേന്ദ്രീകൃതമായ ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവു കൂടിയാണ് അണ്ടല്ലൂർ കാവും ഈ ജന സമൂഹവും. കാവു തിയ്യൻ, വണ്ണാൻ, തച്ചൻ, തട്ടാൻ, കൊല്ലൻ, പുലയൻ, മുക്കുവൻ, മലയൻ, കുശവൻ, മുകയൻ, നായർ, മുസ്ലീം, കണിയാൻ, വാണിയൻ, ബ്രാഹ്മണന്‍ തുടങ്ങി എല്ലാവർക്കും ഉത്സവ ചടങ്ങുകളിൽ തങ്ങളുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഉണ്ട്. തിക്കൽ എന്നൊരു ആയോധന പ്രാധാന്യമുള്ള ചടങ്ങുണ്ട്, ബനിയൻ പോലുള്ള പ്രത്യേക വേഷം ധരിച്ചാണ് തിക്കിത്തിരക്കാനുള്ള യുവാക്കൾ എത്തുക. തിക്കൽ കാണാൻ സ്ത്രീകള്‍ക്ക് മാത്രമിരിക്കാവുന്ന ഗ്യാലറി പോലുള്ള പന്തലുണ്ടാവും. ഇവിടുത്തെ മൂന്ന് അമൂല്യ വൃഷങ്ങളുടെ (മേലെ കാവിൽ ഒന്നും, താഴെ കാവിൽ രണ്ടും) ഇനം ഏതാണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. അണ്ടല്ലൂർ ദൈവത്താർ പാലോട്ട് ദൈവത്തിന്റെ അതേ സങ്കല്‍പ്പമാണ് എന്നും അഭിപ്രായം ഉണ്ട്.
പാലാഴിക്കോട്ട് ദൈവം എന്നതാണ് പാലോട്ട് ദൈവമായതെന്ന്‍ മറ്റൊരു ഐതീഹ്യം. പാലാഴിയിൽ അനന്തശയനത്തിലുള്ള മഹാവിഷ്ണുവിന്റെ പൊൻ കിരീടം മഹാദേവന്റെ സമ്മതത്തോടെ ഗംഗ ഇളക്കി മാറ്റി. പാലാഴിയിൽ കൂടി അത് തിരകളിൽ സൂര്യനുദിച്ച പോലെ ഒഴുകി നീങ്ങി. ഏഴി മുടി മന്നന്‍ നഗരി കാണാൻ നൂറ്റെട്ടഴിയും കടന്നു അത് അഴീക്കോട് എന്ന അഴീക്കരയിൽ വന്നടുത്തു. മീൻ പിടിക്കാൻ വലയുമായി അഴീക്കര ചെന്ന ചങ്ങാതിമാരായ ചാക്കോട്ടു തീയനും പെരും തട്ടാനും വല വീശിയപ്പോൾ അതിലെന്തോ തടഞ്ഞതായി തോന്നി. ഇറങ്ങി നോക്കിയപ്പോൾ മുടി മുത്ത് കിരീടമാണത്രെ കണ്ടത്. മുരിക്കാഞ്ചേരി നായരുടെ അരികിൽ അവർ അത് സമര്‍പ്പിച്ചു. എല്ലാവരും ഇത് കണ്ടു അമ്പരന്നു, ശീതി കണ്ടൻ തീയ്യനും പെരും തട്ടാനും നിയോഗം വന്നു ഉറഞ്ഞു തുള്ളൻ തുടങ്ങി. കണിശനെ വരുത്തി രാശി വെച്ച് നോക്കിയപ്പോൾ ദൈവ കരുവാണ് കിരീടം എന്നും പാലാഴിക്കോട്ട് ദൈവം എന്ന പേരിൽ അതിനെ പൂജിക്കണം എന്നും കണ്ടു. മറ്റൊന്ന് ഇങ്ങിനെ അഴീക്കോട് കടപ്പുറത്ത് മീൻ പിടിക്കാൻ പോയ മൂവര്‍ക്ക് (നായർ, തീയൻ, കാതിയൻ) കൈവന്ന കൂറ്റൻ മത്സ്യം തോർത്തിലാക്കി ഓലാടൻ കുന്നുമ്മേൽ വെച്ച് അവർ ഓഹരി വെക്കവേ മീൻ അപ്രത്യക്ഷമായി. ജ്യോത്സൻ വന്നു മത്സ്യാവതാരം പൂണ്ട മഹാ വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞു.
മറ്റൊരു ഐതീഹ്യം ഇങ്ങിനെ, ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോലത്തിരി രാജാവിന്റെ കൊട്ടാരം കാര്യസ്ഥനായ കേളപ്പൻ നമ്പ്യാരുടെ പാറക്കാട്ട് മുരിക്കഞ്ചേരി തറവാടായിരുന്നു. ആ വീട്ടിൽ ഒരിയ്ക്കൽ ഒരു സ്‌ത്രീയും കുട്ടിയും മാത്രം ഉണ്ടായിരുന്നപ്പോൾ ആരോ വന്ന് മുറ്റത്ത് നിന്ന് പാറക്കാട്ട് മുരിക്കഞ്ചേരി എന്ന് പലവട്ടം വിളിച്ചു. ഗാര്‍ഹിക ജോലിയിൽ വ്യാപൃതയായ സ്‌ത്രീ പുറത്തിറങ്ങാതെ തന്നെ അതിഥിയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. നേരം കഴിഞ്ഞിട്ടും അതിഥിയെ കാണാത്തതിനാൽ സ്‌ത്രീ പുറത്തു വന്നു നോക്കിയപ്പോൾ ആരേയും കണ്ടില്ല. എന്നാൽ അതു വരെ കളിച്ചു നടന്നിരുന്ന കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ടു. വിവരം ഉടൻ കോവിലകത്തുള്ള കാരണവരെ അറിയിച്ചു. വിദ്വാനായ കാരണവർ പ്രശ്‌നം വച്ച് നോക്കിയപ്പോൾ അമിത ബലവാനായ പാലോട്ട് ദൈവത്താറിശ്വനും പരിവാരങ്ങളും തറവാട്ടിൽ കുടിയിരിക്കുന്നതായി കണ്ടു. ഉടൻ തന്നെ വിവരം രാജാവിനെ അറിയിച്ചു. എന്നാൽ അടയാളം കാണിക്കട്ടെ എന്നായി രാജാവ്. ആ സമയത്ത് എന്തിനോ വേണ്ടി കുനിഞ്ഞ രാജാവിന് നിവര്‍ന്ന്‍ നില്‍ക്കാൻ കഴിയാതെ വരികയും സമസ്താപരാധങ്ങളും ക്ഷമിക്കാൻ പ്രാര്‍ഥിക്കുകയും ഉടൻ രോഗ വിമുക്തനാകുകയും ചെയ്തു. രാജാവ് അപ്പോൾ തന്നെ ക്ഷേത്രം നിര്‍മ്മിക്കുവാനും ക്ഷേത്ര ഭരണത്തിനും വേണ്ട ഏര്‍പ്പാടുകൾ ചെയ്തു.
ജ്ഞാനിയായ പാറക്കാട്ട് മുരിക്കഞ്ചേരി കാരണവർ തറവാടും അതിനോട് ചേര്‍ന്ന സ്വത്തുക്കളും ക്ഷേത്രത്തിലേക്ക് വിട്ട് കൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം ക്ഷേത്രത്തിലെ മേലായി സ്ഥാനം പരമ്പരാഗതമായി തുടര്‍ന്നു വരുന്നു. രാജാവ് ക്ഷേത്ര പൂജാദികള്‍ക്ക് കുച്ചൻ തറവാട്ടിലെ കാരണവര്‍ക്ക് എബ്രാൻ സ്ഥാനവും തളിയിൽ തറവാട്ടുകാര്‍ക്ക് കളിയാട്ടത്തിന് ജന്മരി സ്ഥാനവും കല്‍പ്പിച്ചു കൊടുത്തു. ഈ ക്ഷേത്രത്തിന് അഴീക്കോട് തറയിലെ രാജകഴകം സ്ഥാനമാണ് കല്‍പ്പിച്ചരുളിയിട്ടുള്ളത്. അഴീക്കോട് തറയിലെ മറ്റു കാവുകളിൽ അതാത് ക്ഷേത്രാചാര പ്രകാരം സ്ഥാനങ്ങൾ ഏറ്റെടുക്കുമ്പോൾ രാജ കഴകമായ പാലോട്ട് ദൈവത്താരീശ്വരന്റെ അനുഗ്രഹാശിസ്സുകൾ വാങ്ങി സ്ഥാനമേല്‍ക്കണമെന്നുമുണ്ട്. മല്ലിയോട്ട്, അതിയടം, തെക്കുമ്പാട്, കീച്ചേരി എന്നീ പാലോട്ട് കാവുകളുടെ ആരൂഢ സ്ഥാനം കൂടിയാണ് അഴീക്കോട് പാലോട്ട് കാവ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ലോക ക്ഷേമത്തിനായി ഉഗ്ര തപസികളായ ഋഷീശ്വരന്‍മാരുടെ യാഗങ്ങളുടെയും പ്രാര്‍ഥനകളുടെയും ഫലമുൾക്കൊള്ളുന്നതാണ്. കാനന സുന്ദരവുമായ ഇവിടുത്തെ ശ്രീകോവിലിൽ ആദി പരാശക്തിയുടെ മൂര്‍ത്തി ഭാവമായ ലക്ഷ്മിയുടെ പതിയും വൈകുണ്ഡ നാഥനും, ക്ഷീര സാഗര അനന്ത ശയനുമായ വിഷ്ണു ഭഗവാൻ ഭക്തരുടെ അഭിഷ്ട സിദ്ധിക്കായി ആദ്യ അവതാരമായ മത്സ്യാവതാര ചൈതന്യത്തോടെ പാലോട്ട് ദൈവത്താർ എന്ന അപര നാമത്തോടെയും ഉപവിഷ്‌ഠനായിരിയ്ക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം കളിയാട്ടം നടക്കുന്ന അഴീക്കോട് പാലോട്ട് കാവിൽ എല്ലാ വര്‍ഷവും മേടം ഒന്ന് മുതൽ എട്ട് വരെയാണ് ഉത്സവം. ഒന്നാം വിളക്ക് നാടുവാഴി തമ്പുരാനും, രണ്ടാം വിളക്ക് നാടു നീളെ തേങ്ങ താഴ്‌ത്തി രണ്ടാം മുറ തമ്പുരാന്റെ പേരിലും, മൂന്നാം വിളക്ക് കുച്ചന്താ കുടക്കാരനും, നാലാം വിളക്ക് പുത്തൂർ നാലാം പടിയും, അഞ്ചാം വിളക്ക് കോട്ട വാതുക്കൽ തമ്പുരാനും, ആറാം വിളക്ക് ചാക്കാട്ടിൽ കുറുപ്പും, ഏഴാം വിളക്ക് മടിശ്ശീലക്കാരനും, എട്ടാം വിളക്കും ആറാട്ടും ക്ഷേത്രം വകയിലുമാണ് നടത്തുന്നത്. ആറാം ദിവസത്തെ ഉത്സവത്തിന് ഇന്നും രാജ വംശത്തിലെ തമ്പുരാനും ദൈവത്താറീശ്വരനും തമ്മിൽ കൂടി കാഴ്ച നടത്തുന്ന ചടങ്ങുണ്ട്. ക്ഷേത്ര ഭരണം നടത്തുന്നത് ജനറൽ ബോഡി യോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ്. ക്ഷേത്ര ഭരണ സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പാലോട്ട് കാവ് മാതൃ സമിതിയും, യുവാക്കളുടെ കൂട്ടായ്മ്മയായ സിറ്റിസണ്‍ ടീമും, ബാല വിഭാഗത്തിന്റെ ജൂനിയർ സിറ്റിസണ്‍ ടീമും രൂപീകരിച്ചിട്ടുണ്ട്.
മത്സ്യത്തിന്റെ കോലമാണ് പാലോട്ട് തെയ്യം, ദൈവത്താറീശ്വരൻ എന്നും പേരുള്ള ഈ തെയ്യം കെട്ടിയാടുന്നത് പെരുവണ്ണാനാണ്. കൂടെയുള്ളോർ, അങ്കക്കാരൻ, കരിവില്ല്, ഇളവില്ല്, നെല്ലുകുത്തിപ്പോതി, കുണ്ടാടി ചാമുണ്ടി, കുറത്തിയമ്മ എന്നീ കോലങ്ങളാണ് കൂടെ കെട്ടിയാടുന്നത്. പാലോട്ട് ദൈവം കുഞ്ഞിമംഗലത്ത് മല്ലിയോട്ട്, അതിയിടത്ത്, കീച്ചേരി, മേച്ചേരി കാവുകളിലും എഴുന്നെള്ളിയത്രെ. കൂടാതെ കമ്മാള വിഭാഗം നടത്തുന്ന പാലോട്ട് കാവാണ് നീലേശ്വരം തട്ടാഞ്ചേരി. ഈ കാവുകളിലൊക്കെ ആരാധിക്കപ്പെടുന്നത് വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള ദൈവം തന്നെയാണ്. പാലോട്ട് കഴകങ്ങൾ എന്നറിയപ്പെടുന്ന ഈ കാവുകളിൽ വിഷു തൊട്ട് ഏഴു നാളുകളിലായാണ് ഉത്സവം. പാലോട്ട് തെയ്യത്തിന്റെ കൂടെയുള്ള കോലമാണ് കൂടെയുള്ളോർ. കഴകങ്ങളിൽ ഈ തെയ്യം ദൈവത്താറീശ്വരന് ഒപ്പം കെട്ടിയാടുന്നു. അന്തിയ്ക്ക് വിളക്ക് കത്തിക്കാനും (അന്തിത്തിരിയന്‍), പൂജാ കര്‍മ്മങ്ങൾ ചെയ്യാനുമുള്ള (എമ്പ്രാൻ) അവകാശം ഇപ്പോഴും കുച്ചൻ തറവാട്ടുകാർക്ക് തന്നെയാണ്. നമ്പൂതിരിമാരുടെ തിടമ്പ് നൃത്തത്തിന് സമാനമായി തീയ്യ പൂജാരി തിടമ്പ് നൃത്തമാടുന്ന കാവ് എന്ന പ്രസിദ്ധിയും ഈ കാവിനുണ്ട്.
ആദിയിൽ കേരളം സഹ്യ നിരകളിൽ നിന്ന് കടലിലേക്ക് തള്ളി നിൽക്കുന്ന കുറച്ചു മുനമ്പുകൾ മാത്രമായിരുന്നു. ഈ മുനമ്പുകളിലേയ്ക്ക് തമിഴ് ദേശത്ത് നിന്ന് കുടിയേറിയ ഗോത്രങ്ങളുടെ തലവന്മാരെ അയ്യനെന്നും, ചാത്തനെന്നും വിളിച്ചിരുന്നു. രണ്ട് പദങ്ങളുടെയും മൂലം ശ്രേഷ്ഠനെന്ന് അർത്ഥമുള്ള അജ്ജ എന്ന വാക്കാണ്. അയ്യന് അച്ഛൻ സ്ഥാനം കൊടുത്തപ്പോൾ അയ്യപ്പനുമായി. മണ്‍മറഞ്ഞ അയ്യപ്പന്മാരായി അവരുടെ ആദ്യ ദൈവം, ആരാധനാലയങ്ങൾ കാവുകളും. ദൈവത്താർ എന്ന പേരിലും ഈ ദൈവം അറിയപ്പെട്ടു.
സഹസ്രാബ്ദങ്ങൾ കൊണ്ട് ഏഷ്യ വൻകരയിൽ എല്ലായിടത്തും ആധിപത്യം ഉറപ്പിച്ച ദ്രാവിഡരിൽ ഒരു വിഭാഗം ഇന്ത്യയിലും വാസമുറപ്പിച്ചു. ദ്രാവിഡർക്ക് ശേഷം ആര്യന്മാരിലൊരു ഭാഗവും ഇന്ത്യയിലെത്തി. വക്ര ബുദ്ധിക്കാരും യുദ്ധ പ്രിയരും ആയിരുന്ന ആര്യന്മാർ താരതമ്യേന സമാധാന പ്രിയരായ ദ്രാവിഡരെ ഉത്തരേന്ത്യയിൽ നിന്ന് ആട്ടി പായിച്ചു. ആര്യാധിനിവേശത്തെ തുടർന്ന് വടക്കേ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ദ്രാവിഡരിൽ ഒരു ഗോത്ര നായകനായിരുന്നു രാമൻ. ഇദ്ദേഹവും കൂടെ വന്നവരുമാണ് മുനമ്പുകൾക്ക് ഇടയിലുള്ള ഭൂമി കടലിൽ നിന്ന് കുത്തിയെടുത്തത്. രാമന്റെ ഒപ്പം വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് വന്ന നാഗന്മാരാണ് സർപ്പ ആരാധന കൊണ്ടു വന്നത്. നാലായിരത്തോളം വർഷങ്ങൾ കഴിഞ്ഞ് ജൈന, ബുദ്ധ മതങ്ങൾ കേരളത്തിൽ വേരോടി. നാഗന്മാരാണ് ജൈന മതത്തിലേയ്ക്ക് ആകൃഷ്ടരായത്. നാഗന്മാർ ജൈന മതക്കാരാവുകയും ശേഷം നായന്മാരെന്ന സമുദായമാകുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്ന് പലായനം ചെയ്ത ദ്രാവിഡ ഗോത്രങ്ങളിൽ ഒരു കൂട്ടർ തമിഴ് നാടിന്റെ കിഴക്കേ തീരം വഴി ലങ്കയിലും, അവിടെ നിന്ന് പടിഞ്ഞാറേ തീരം വഴി കേരളത്തിലെത്തുകയും ചെയ്തു. ദ്വീപിൽ നിന്ന് വന്ന ദ്വീപർ, തീയ്യരെന്ന സമുദായമായി (ദ്വീപിന്റെ തമിഴ് പദമായ ഈഴത്തിൽ നിന്ന് വന്നവരെന്ന രീതിയിൽ ഈഴവർ എന്നും വിളിയ്ക്കും). ഇതിൽ നിന്ന് നായർ, ഈഴവർ എന്ന സമുദയക്കരെക്കാളും മുമ്പേ കേരളത്തിലുണ്ടായിരുന്ന ഗോത്ര വർഗങ്ങളാണ് പുലയർ, പറയർ, വണ്ണാൻ തുടങ്ങിയ വിഭാഗങ്ങളെന്ന് മനസ്സിലാക്കാം.
അന്നത്തെ ഗോത്രങ്ങളുടെ സവിശേഷമായ ആരാധനാ രീതികൾ ഇന്നും തുടർന്ന് വരുന്ന ക്ഷേത്രങ്ങൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാണാം. ദ്രാവിഡ ആര്യ സംസ്ക്കാരങ്ങളും, വൈഷ്ണവ ശൈവ ബുദ്ധ ജൈന മതങ്ങളും കാവുകൾ തങ്ങളുടെതാക്കിയപ്പോൾ അവർ ആരാധിച്ചിരുന്ന മൂർത്തികളായി കാവുകളിലെ ദൈവങ്ങൾ. എങ്കിലും ഉത്തര കേരളത്തിലെ കുറെ കാവുകളിൽ പ്രധാന മൂർത്തികളെ ദൈവത്താരെന്ന് തന്നെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്. ചാത്തനെ ആര്യന്മാർ പുണൂല് ഇട്ട് ശാസ്താവെന്ന അവരുടെ ദൈവമാക്കി. കാല ക്രമത്തിൽ ദ്രാവിഡ ആര്യ സങ്കലനമുണ്ടായപ്പോൾ ഒരു ദൈവത്തിന്റെ രണ്ടു പേരുകളായി അയ്യപ്പനും, ശാസ്താവും. ശൈവ സ്വാധീനമാണ് വേട്ടയ്ക്ക് ഒരു മകൻ എന്ന പേരും ഈ ദൈവത്തിന് കിട്ടുവാൻ കാരണം. വേട്ടയ്ക്ക് ഒരു മകനെ ശിവനായും അയ്യപ്പനായും ആരാധിക്കുന്നു. പിന്നീട് പുണൂലിട്ട് പരശു രാമനെയും ആര്യന്മാർ അവരുടെ ദൈവമാക്കി. കാലാന്തരത്തിൽ ഗോത്ര വർഗങ്ങളുടെ കാവുകൾ നായന്മാരും ഈഴവരും തങ്ങളുടെതാക്കി. നായന്മാർ കാവുകളെ സർപ്പ കാവുകളാക്കി. ഉത്തര കേരളത്തിലെ തിയ്യ തറവാടുകളുടെ ഉടമസ്ഥതയിലും, ഊരാണ്മയിലും ഉണ്ടായിരുന്ന കാവുകൾ കുറെയൊക്കെ തനത് സംസ്ക്കാരം കാത്തു സൂക്ഷിച്ചിരുന്നു. ഈ കാവുകളുടെ ഉത്സവങ്ങൾക്ക് പുലയർ, പറയർ, വണ്ണാൻ തുടങ്ങിയ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിനുള്ള തെളിവാണ് തെയ്യം. പിന്നീട് ബ്രാഹ്മണാധിപത്യ നാളുകളിലാണ് കാവുകളിലെ ദൈവത്താറുകൾക്ക് സവർണ ദൈവങ്ങളുടെ രൂപം കിട്ടിയത്. ഇതിന്റെ ഭാഗമായി ഉത്സവത്തിന് മുമ്പ് സവർണ ക്ഷേത്രങ്ങളിൽ നിന്നും തീര്‍ത്ഥം എഴുന്നള്ളിച്ച് കൊണ്ടു വരൽ (ശുദ്ധീകരിക്കാന്‍), ഗണപതി ഹോമം, തിരുവാഭരണ എഴുന്നള്ളത്ത്, ചിറക്കൽ കോവിലകം തമ്പുരാനുമായി കൂടി കാഴ്ച, തിടമ്പെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾ ഉണ്ടായത്. ഇതിന് പുറമെ ശ്രീകോവിൽ ചെമ്പ് പതിക്കൽ, താഴികക്കുടം പ്രതിഷ്ഠ എന്നിങ്ങനെയുള്ള ബ്രാഹ്മണ തന്ത്രാധിപത്യം ഉറപ്പിക്കാനുള്ള ചടങ്ങുകളും നടപ്പാക്കി. അച്ഛൻ ദൈവങ്ങൾക്ക് ഒപ്പം തന്നെ അമ്മ ദൈവങ്ങളെയും ആദിമ കാലം തൊട്ട് ആരാധിച്ചിരുന്നു. വൈഷ്ണവ, ശൈവ മതങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന ശാക്തേയ മതമാണ് കാളി എന്ന രൂപം അമ്മ ദൈവത്തിന് നൽകിയത്. ക്രമാനുഗതമായ ഈ പരിവർത്തനങ്ങൾ കാവുകളുടെ ആരാധനാ രീതികളെ മാറ്റി മറിച്ചെങ്കിലും തെയ്യവും, തിറയാട്ടവും, കളിയാട്ടവും കാവുകളിലെ ആഘോഷങ്ങളിൽ ഇന്നും തുടരുന്നു. മാത്രമല്ല ഈ പരിവർത്തനങ്ങളെ തുടർന്ന് രസകരമായ ധാരാളം ഐതീഹ്യങ്ങളും, തോറ്റം പാട്ടുകളും ഉണ്ടായി.
ഊർ പഴച്ചി കാവ്
-----------------------
കണ്ണൂർ ജില്ലയിലെ എടക്കാടിന് അടുത്താണ് ഊർ പഴച്ചി കാവ്. കണ്ണൂരിൽ നിന്ന് ദേശീയ പാത 17 വഴി തെക്കോട്ട് 11 കിലോ മീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. ഊരിലെ പഴയ കാവ് ലോപിച്ചായിരിയ്ക്കാം ഊർ പഴച്ചി കാവ് എന്നായത്. ഇവിടുത്തെ മൂല പ്രതിഷ്ഠ ദേവിയാണ്. പരാശക്തിയുടെ കാവ് എന്ന അർത്ഥത്തിൽ ഊർ പര അച്ചി കാവ് ലോപിച്ചുമാകാം ഊർ പഴച്ചി കാവ് ആയത്. ഏച്ചിൻ മരം ധാരാളമുള്ള ദേശത്തെ ഏറ്റവും പഴയ കാവായത് കൊണ്ട് ഊരിലെ പഴകിയ ഏച്ചിൻ കാവാണ് ഊർ പഴച്ചി കാവായത് എന്നും പറയാം. ചുറ്റമ്പലത്തിനകത്ത് മൂന്ന് ശ്രീകോവിലുകളാണ്. പടിഞ്ഞാറ് ദർശനമായി ദൈവത്താറും, കിഴക്ക് ദർശനമായി വേട്ടക്കൊരു മകനും, വടക്ക് ദർശനമായി ഭഗവതിയും. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത കിഴക്ക് ദർശനമായി മേലേ കൊട്ടവും തൊട്ട് അടുത്ത് തന്നെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയും ഏച്ചിൻ തറയുമുണ്ട്. മൂല പ്രതിഷ്ഠയായ ദേവിയെ പരശു രാമൻ പ്രതിഷ്ഠിച്ചന്നാണ് ഐതീഹ്യം. വേട്ടക്കൊരു മകന്റെയും ദൈവത്താറിന്റെയും പ്രതിഷ്ഠകൾ പിന്നീടാണ് ഉണ്ടായതത്രേ. ഇവരുടെ ആഗമനത്തെ കുറിച്ചുള്ള കഥയിങ്ങിനെയാണ്. ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട്സ്ത്രീകളെ ഈ ദേശത്തേയ്ക്ക് വിവാഹം കഴിച്ച് കൊണ്ടു വന്നു. ആ സ്ത്രീകൾ താളി പറിക്കാൻ പോയപ്പോൾ ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് രക്തവും മറ്റൊന്നിൽ നിന്ന് പാലും വരുന്നത് കണ്ടു. പ്രശ്നം നോക്കിയപ്പോൾ വേട്ടക്കൊരു മകനും ദൈവത്താറും ഇവരുടെ കൂടെ വന്നതായി മനസ്സിലായി. അങ്ങിനെ ദൈവത്താറിന്നും വേട്ടക്കൊരു മകനും പ്രതിഷ്ഠകൾ നടത്തി. ഇവർ ഇവിടെ ചങ്ങാതിമാരായിട്ടാണ് എന്നും, അച്ഛനും മകനുമായിട്ടാണ് എന്നും, വിഷ്ണുവും ശിവനുമായിട്ടാണ് എന്നും പല രീതിയിൽ പറഞ്ഞു കേൾക്കുന്നു.തോറ്റം പാട്ടുകളിൽ ഉദയമാനം ഊര്‍ പഴശ്ശിയും അസ്തമാനം മേലുർ കോട്ടയും എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കൽ കാവുമായി മേലൂർ കോട്ടയ്ക്കുള്ള ബന്ധം കാണിക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ കെട്ടിയാടാറുള്ള ഊർപഴശ്ശി തെയ്യത്തിന്റെ (ഊർ പഴച്ചി ദൈവം) ഐതീഹ്യം കുറച്ചു വിത്യസ്തമാണ്, അതിങ്ങനെയാണ്. മേലൂരേയും കീഴൂരേയും ദേവന്മാരും വിഷ്ണുവും കൂടി ചൂത് കളിക്കുമ്പോൾ മേലൂർ ഇളം കന്വാവ് എന്ന കന്യക അവിടെ ചെന്ന് കളിയിൽ തന്നെയും കൂട്ടാൻ അപേക്ഷിച്ചു. കളികളിൽ തോൽവി സംഭവിച്ച വിഷ്ണുവിനോട് രാജ്യം വാഴാൻ തക്ക ഒരു പൊൻ മകനെ നൽകണമെന്ന് ആ പെൺകുട്ടി അപേക്ഷിച്ചു. ഏഴാം നാൾ മേലൂരിളം കന്വാവ് ഗംഗാ രൂപം ധരിച്ച് ഗംഗയിലെത്തി, മായാ രൂപം ധരിച്ച് വിഷ്ണുവും എത്തി. വയറ്റകത്ത് പ്രസാദം ലഭിച്ച കന്യക മേലൂർ കോട്ടയിലേക്ക് പോന്നു. അങ്ങിനെ പിറന്ന മകനാണ് മേലൂർ ദയരപ്പനെന്ന ഊർ പഴശ്ശി ദൈവം. 36 വയസ്സിൽ 64 അങ്കം ജയിച്ച് വീരനായി. ശേഷം ബാലുശ്ശേരി കോട്ടയിലെത്തി സ്നേഹിതൻ വേട്ടക്കൊരു മകനെ കാണുന്നു.
കാപ്പാട് കാവ്
----------------
കണ്ണൂർ ജില്ലയിലാണ് കാപ്പാട് കാവ്. കണ്ണൂരിൽ നിന്ന് എട്ട് കിലോ മീറ്റർ കിഴക്ക് ഭാഗത്തുള്ള ഈ ക്ഷേത്രത്തിലെത്താൻ ദേശീയ പാത പതിനേഴിലെ താഴെ ചൊവ്വയിൽ നിന്ന് നാല് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ മതി. കണ്ണൂരിനടുത്തുള്ള നാല് ദൈവത്താർ കാവുകളെ കുറിച്ച് വിചിത്രമായ ഒരു ഐതീഹ്യമുണ്ട്. ഈ ദൈവത്താർ കാവുകൾ കാപ്പാട്, പടുവിലായി, മാവിലായി, അണ്ടല്ലൂർ എന്നിവയാണ്. നാല് ദൈവത്താർമാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട് നീങ്ങി മാവിലായിക്കടുത്തപ്പോൾ ദാഹിച്ച കാപ്പാട് ദൈവത്താർ കീഴ് ജാതിക്കാരനിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു. തുടർന്നു നടന്ന വഴക്കിന് ഒടുവിൽ കാപ്പാട് ദൈവത്താർ ചേട്ടൻ മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്തു. അങ്ങിനെ നാക്കില്ലാതായ ദൈവത്താർ മാവിലായിൽ തന്നെ കുടിയിരിക്കുകയും, മറ്റ് ദൈവത്താറുകളും പല വഴിയ്ക്ക് പോവുകയും ചെയ്തു. കാപ്പാട് ദൈവത്താർ എടവലത്ത്, ചങ്ങാട്ട്, കുന്നുമ്മൽ എന്നീ വീടുകൾ സന്ദർശിച്ച ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു. ഒരു ചെമ്പക മരത്തിന് മുകളിൽ പ്രഭാ വലയം പല തവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു. പ്രശ്നം വച്ച് ചൈതന്യം സത്യമെന്ന് ഉറപ്പാക്കി മാരാർ കുടുംബം മറ്റ് മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി. ക്ഷേത്ര ഘടന ഗോപുരം ചുറ്റമ്പലം നടപ്പന്തൽ ഭജനപ്പുര ശ്രീകോവിൽ പാട്ടൂട്ട് അഗ്രശാല തുടങ്ങിയവയുള്ളതാണ്. മുഖ്യ വഴിപാടുകൾ ഗണപതി ഹോമം, പുഷ്പാഞ്ജലി, കതിന വെടി (കേൾവിക്ക്), പായസം എന്നിവയാണ്. മേടം ഒന്ന് മുതൽ നാല് വരെ വിഷു ഉത്സവമാണ് പ്രധാന ആഘോഷം, കണി കാണലും തെയ്യാട്ടവും ഉണ്ടാകും. മേലെ കൊട്ടത്തിലെ തിറയാട്ടമാണ് പ്രധാനം. ദർശന സമയം രാവിലെ ആറ് മുതൽ പതിനൊന്ന് വരെ, വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ.
പടുവിലായി കാവ്
-----------------------
കണ്ണൂർ ജില്ലയിലാണ് പടുവിലായി കാവ് ദൈവത്താർ ക്ഷേത്രം. കാപ്പാട് കാവ് ദൈവത്താർ ക്ഷേത്രത്തിന് 12 കിലോ മീറ്റർ കിഴക്ക് ഭാഗത്താണ് ഈ ക്ഷേത്രം. മാവിലായിയിൽ വച്ച് വഴക്കിട്ട് പിണങ്ങി പിരിഞ്ഞ ദൈവത്താർ സോദരങ്ങളിൽ ഒരാൾ മാവിലായിയിൽ തന്നെയും, രണ്ടാമൻ തെക്കോട്ട് പോയി ആണ്ടല്ലൂർ കാവിലും, മൂന്നാമൻ വടക്ക് പടിഞ്ഞാട്ട് പോയി കാപ്പാട് കാവിലും, നാലാമൻ വടക്ക് കിഴക്കോട്ട് പോയി പടുവിലായി കാവിലും കുടി ഇരുന്നു എന്നാണ് ഐതീഹ്യം. ഗണപതി മാത്രമാണ് ഇവിടെ ഉപ ദേവൻ. ഗോപുരം, ചുറ്റമ്പലം, പാട്ടുപുര, കല്യാണ മണ്ഡപം, ശ്രീകോവിൽ, ഊട്ടു പുര, അഗ്ര ശാല, തന്ത്രി മഠം, അറപ്പുര തുടങ്ങിയവയുള്ളതാണ് ക്ഷേത്ര ഘടന. വ്യാളി മുഖത്തോടെയുള്ള സോപാനം. ശ്രീകോവിലിന്റെ തുടര്‍ച്ചയായി കൊച്ചു ഗണപതി ക്ഷേത്രം. നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്ത് പാട്ടൂട്ട്. തന്ത്രി മഠം ചുറ്റമ്പലത്തിനകത്താണ്, അറപ്പുര ചുറ്റമ്പലത്തിന് പുറത്തും. പ്രധാന വഴിപാടുകൾ പുഷ്പാഞ്ജലി, ഒറ്റ നിവേദ്യം, ശര്‍ക്കര പായസം, ചുറ്റു വിളക്ക്. എന്നിവയാണ്. ദർശന സമയം രാവിലെ അഞ്ചര മുതൽ പത്ത് വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ്. വൃശ്ചികം ഒന്ന് മുതൽ ഏഴു വരെയുള്ള പാട്ടുത്സവമാണ് പ്രധാന ആഘോഷം.ഉല്‍സവത്തിന്റെ അവസാന ദിവസം വൈകിട്ട് നടക്കുന്ന തേങ്ങ പിടുത്തം വിശേഷമായ ചടങ്ങാണ്. ജന്മാശാരി കടഞ്ഞെടുത്ത് തേങ്ങകൾ വൃശ്ചികം ഒന്നിന് ക്ഷേത്രത്തിൽ എള്ളെണ്ണയിൽ ഇട്ടുവെക്കും. ഇതാണ് ഏഴാം നാൾ തേങ്ങ പിടിക്ക് ഉപയോഗിക്കുന്നത്. തിടമ്പ് നൃത്തത്തിന് ശേഷമാണ് തേങ്ങ പിടുത്തം. സന്ധ്യയാവുമ്പോൾ ക്ഷേത്ര സ്ഥാനികൾ പിടിക്കാനായി ഒരുങ്ങി നിൽക്കുന്ന യുവാക്കളുടെ ഇടയിലേക്ക് തേങ്ങകൾ ഓരോന്നായി എറിഞ്ഞു കൊടുക്കും. നാളികേരം കൈക്കലാക്കി കിഴക്കെ മതിലിലുടക്കാൻ വാല്യക്കാർ തമ്മിൽ കടുത്ത മത്സരം നടക്കും. 2013ൽ നടന്ന തേങ്ങ പിടുത്തത്തിൽ 15 മിനുട്ട് നേരം നീണ്ട മല്‍പ്പിടുത്തത്തിനൊടുവിൽ വാണിദാസാണ് കിഴക്കേ മതിലിൽ ആദ്യ നാളികേരമുടച്ചത്. രണ്ടാമത്തെ നാളികേരത്തിന് കൂടുതൽ സമയം വേണ്ടി വന്നു, വിപിൻ വിജയനാണ് വിജയിച്ചത്.
മാവില കാവ്
----------------
മാവില കാവ് ദൈവത്താർ ക്ഷേത്രം കണ്ണൂർ ജില്ലയിലാണ്. കണ്ണൂരിൽ നിന്ന് ദേശീയ പാത പതിനേഴ് വഴി ആറ് കിലോ മീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ തോട്ടടയിൽ എത്തും, അവിടെ നിന്ന് ആറ് കിലോ മീറ്റർ തെക്ക് കിഴക്കാണ് (കൂത്തുപറമ്പിന് പോകുന്ന വഴി) ഈ ക്ഷേത്രം. കൂത്തുപറമ്പിന് ഇവിടെ നിന്ന് 12 കിലോ മീറ്ററാണ് ദൂരം. മാവില കാവിൽ നാവില്ലാത്ത ദൈവത്താറാണ് എന്നാണ് ഐതീഹ്യം, കോലം കെട്ടി മുടി അഴിക്കുന്നത് വരെ ദൈവത്താർ ഉത്സവത്തിന് സംസാരിക്കാറില്ല. പ്രകടമായിട്ടില്ലെങ്കിലും ശാസ്താവ് എന്നും അറിയപ്പെടുന്ന അയ്യപ്പനാണ് മാവില കാവ് ദൈവത്താർ എന്ന് കരുതാം. ഗണപതിയും ഭഗവതിയും വേട്ടക്കൊരു മകനുമാണ് ഉപ ദേവകൾ.മേടം ഒന്ന് മുതൽ ആറു വരെയാണ് മാവില കാവിൽ ഉത്സവം. ആദ്യ അഞ്ച് ദിവസം ദൈവത്താറുടെ കോലം കെട്ടിയാടും. കേരളത്തിൽ അപൂർവമായി കണ്ടു വരുന്ന അടിയാണ് ഇവിടുത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. ദേഹമാസകലം എണ്ണ പുരട്ടി മറ്റൊരാളുടെ തോളത്ത് ഇരുന്ന് രണ്ട് പേർ തമ്മിൽ കൈ കൊണ്ട് അടിയ്ക്കുന്നതാണ് ചടങ്ങ്. നൂറു കണക്കിന് ഭക്തർ ഈ ചടങ്ങിൽ പങ്കെടുക്കും, രണ്ട് ഐതീഹ്യങ്ങൾ ഈ ചടങ്ങിനെ കുറിച്ചുണ്ട്. മാവില കാവിൽ നിന്ന് നാല് കിലോ മീറ്റർ തെക്ക് പടിഞ്ഞാറുള്ള കടമ്പൂർ അംശത്തിലെ ഒരികര ദേശം കച്ചേരി ഇല്ലത്തെ തമ്പുരാൻ വിഷു പുലരിയിൽ ഈഴവ പ്രമാണിയായ വണ്ണാത്തി കണ്ടി തണ്ടയാന് അവിൽ പൊതി കൊടുത്തു. തണ്ടയാന്റെ കൂടെ വന്ന രണ്ടു മക്കളും തമ്മിൽ അവിൽ പൊതിയ്ക്ക് ഉന്തും തള്ളും അടിയുമായി. കളി കാര്യമായത് കണ്ട് തമ്പുരാൻ ദൈവത്താറെ ധ്യാനിച്ചു. ദൈവത്താർ പ്രത്യക്ഷപ്പെട്ടെങ്കിലും കുട്ടികളുടെ അടി കണ്ടു രസം പിടിച്ച് കുറച്ച് നേരം നിന്നു. തുടര്‍ന്ന് അടി അവസാനിപ്പിക്കാനും തനിക്ക് വേണ്ടി എല്ലാ വര്‍ഷവും അടിയുത്സവം നടത്താനും പറഞ്ഞ് അത്യക്ഷനായി. രണ്ടാമത്തെ ഐതീഹ്യം ഇങ്ങിനെ, മാവില കാവിലെ ദൈവത്താർ തന്റെ ഉപ ക്ഷേത്രമായ കച്ചേരി കാവിലും അതിനടുത്തുള്ള ഇല്ലത്തും സന്ദർശകൻ ആയിരുന്നു. ഒരു നാൾ ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഈഴവ പ്രമാണി ഒരു അവിൽ പൊതി വെച്ചു. അടുത്തുള്ള രണ്ട് നമ്പ്യാർ സഹോദരങ്ങള്‍ക്ക് നമ്പൂതിരി അത് എറിഞ്ഞ് കൊടുത്തു. പൊതിക്കായി ഇരുവരും ഉന്തും തള്ളും അടിയുമായി. കണ്ടുനിന്ന ദൈവത്താർ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അടി കാര്യമായതോടെ അവസാനിപ്പിക്കാനും തനിക്ക് വേണ്ടി എല്ലാ വര്‍ഷവും അടിയുത്സവം നടത്താനും ദൈവത്താർ ആവശ്യപ്പെട്ടു. മേട മാസം രണ്ടിന് കച്ചേരി കാവിലും നാലിന് മാവില കാവിനടുത്ത് മൂന്നാം പാലം നാലാം ചിറ വയലിലുമാണ് അടിയുടെ പൂരം അരങ്ങേറുന്നത്. അടി നടത്തുന്നവരെ അടി കൈക്കോളന്മാരെന്നാണ് വിളിയ്ക്കുന്നത്, ഇവർ ഒരു മാസം വ്രതം നോക്കുന്നു. മുടിയും നഖവും വെട്ടി അരയിൽ കറുത്ത തോർത്ത് കെട്ടി ദേഹത്ത് കരിയും എണ്ണയും തേച്ച് കൊണ്ടാണ് അടിയിൽ പങ്കെടുക്കുക. അടി തുടങ്ങുന്നതിന് മുമ്പ് പ്രത്യേകം തയ്യാറാക്കിയ വെള്ളം കൊടുക്കും.
കച്ചേരി കാവിൽ മാത്രമേ പ്രോത്സാഹിപ്പിക്കുവാനായി ദൈവത്താർ കോലം എഴുന്നുള്ളുകയോള്ളൂ. ഇതിനെ കുറിച്ചുള്ള ഐതീഹ്യം ഇതാണ്, ദൈവത്താർ പറഞ്ഞത് കൊണ്ട് കച്ചേരി കാവിൽ അടിനിർത്തി എങ്കിലും സോദരങ്ങളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് അവർ നാലാം ചിറ വയലിൽ വച്ച് വീണ്ടും ഏറ്റുമുട്ടിയത്രേ. കച്ചേരി കാവിൽ ഇല്ലത്തെ തിരുമേനി ഈഴവ പ്രമാണിയിൽ നിന്നു അവിൽ പൊതി വാങ്ങി പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞു കൊടുക്കുന്നു. പിന്നെ അടി തുടങ്ങുന്നു, മൂത്ത കുര്‍വ്വാട്, ഇളയ കുര്‍വ്വാട് എന്നീ എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. ശേഷം കാവിലെ നിലവിളക്കിൽ നിന്ന് എണ്ണ എടുത്ത് ദേഹത്ത് പുരട്ടി കുളിക്കും.നാലാം ദിവസം വയലിൽ വച്ചുള്ള അടി കഴിഞ്ഞ് അഞ്ചാം ദിവസം മഞ്ഞൾ കുറ്റി ഏറ്റ് നടക്കും. വലിയ മുടിയഴിച്ച ശേഷം ദൈവത്താർ കോലം വേറെ വേഷം ധരിച്ച് കയ്യിൽ അരച്ച മഞ്ഞളുമായി അടിക്കോളന്മാരുടെ നേരേ ചെല്ലുന്നു. അവരാകട്ടെ മഞ്ഞൾ കുറി ശരീരത്തിൽ പറ്റാതിരിക്കാൻ ഒഴിഞ്ഞു മാറും. കുറി ദേഹത്ത് വീഴുന്നത് ദോഷമാണെന്നാണ് വിശ്വാസം. ആറാം ദിവസം വെളുപ്പിന് മൂന്ന് മണിക്ക് ക്ഷേത്രത്തിൽ നിന്നും കൈക്കോളന്മാരുടെ അകമ്പടിയോടെ ദൈവത്താർ കരുമാരത്തില്ലത്തെ ആറാട്ടു തറയിലെത്തുന്നു. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്കു ശേഷം ഉത്സവം സമാപിക്കും.
അണ്ടലൂർ കാവ്
-------------------
കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് ധർമ്മടം പഞ്ചായത്തിലാണ് അണ്ടലൂർ കാവ്. തലശ്ശേരിയിൽ നിന്ന് ദേശീയ പാത 17 വഴി കണ്ണൂരിന് പോകുമ്പോൾ അഞ്ച് കിലോ മീറ്റർ കഴിഞ്ഞാൽ ധർമ്മടം എത്തും, അവിടെ നിന്ന് മൂന്ന് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ ക്ഷേത്രത്തിലെത്താം. പടിഞ്ഞാറ് അറബി കടലും മറ്റ് മൂന്ന് വശങ്ങളിൽ പരസ്പര ബന്ധിതമായ അഞ്ചര കണ്ടി പുഴയും, കുയിലി പുഴയും ചേർന്ന് ദ്വീപ് സമാനമായ ദേശമാണ് ധർമ്മടം (തൊട്ടടുത്ത് അറബി കടലിൽ ധർമ്മടം എന്നൊരു ദ്വീപുമുണ്ട്). തെക്കേ അറ്റത്തെ ധർമ്മടം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണ നിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്. മേലൂരിന്റെ ഏതാനും ഭാഗങ്ങളും താഴ്ന്ന നിലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ കാർഷിക പ്രാധാന്യമുള്ള ഈ താഴ്ന്ന നിലങ്ങളുടെ നടുക്കായാണ് അണ്ടല്ലൂർ കാവ്.കാവെന്ന പദത്തിന് കൂട്ടമെന്ന അർത്ഥവുമുണ്ട്. തരുവല്ലികളുടെ കൂട്ടത്തിൽ ആയിരിയ്ക്കും പ്രതിഷ്ഠകൾ. കൂവളം, ആൽ, എരിഞ്ഞി, ചെമ്പകം കാഞ്ഞിരം തുടങ്ങിയ മരങ്ങൾ നിറഞ്ഞ വിശാലമായ അണ്ടലൂർ കാവും അത്തരത്തിൽ ഒന്നാണ്. സാധാരണയായി കാവുകളിലെ പ്രതിഷ്ഠകൾ കാളിയും, ശാസ്താവും, നാഗങ്ങളും ആയിരിയ്ക്കും. ഉത്തര കേരളത്തിലെ കാവുകളിൽ വേട്ടക്കാരനേയും ആരാധിക്കുന്നുണ്ട്. വേട്ടയ്ക്ക് ഒരു മകൻ എന്നും പേരുള്ള ഈ മൂർത്തിയെ ചില കാവുകളിൽ ശിവനായും മറ്റ് ചിലയിടത്ത് അയ്യപ്പനായും കരുതുന്നു. വടക്കേ അതിർത്തി ജില്ലകളായ കണ്ണൂരിലേയും കാസർഗോഡിലേയും കാവുകളിലെ മറ്റൊരു ആരാധന മൂർത്തിയാണ് ദൈവത്താർ. ദൈവമെന്ന് അർത്ഥമുള്ള ദൈവത്താറിന് നിയതമായ സങ്കൽപ്പം ഒന്നുമില്ലെങ്കിലും ബ്രാഹ്മണാധിപത്യ നാളുകളിൽ സവർണ ദൈവങ്ങളുടെ രൂപം നൽകി. ദൈവത്താർ ചില കാവുകളിൽ ശിവനോ, ശിവ പുത്രന്മാരോ ആയിരിയ്ക്കും. മറ്റ് ചില കാവുകളിൽ വിഷ്ണുവോ, വിഷ്ണുവിന്റെ അവതാരങ്ങളോ ആയിരിയ്ക്കും.
മഹാ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും പരിവാരങ്ങളുമാണ് അണ്ടലൂർ കാവിൽ ഇപ്പോൾ പ്രതിഷ്ഠാ സങ്കൽപ്പങ്ങൾ. ദൈവത്താർ അണ്ടലൂരീശ്വരൻ എന്ന പേരിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കപ്പെടുന്നത്. മേലെ കാവും, താഴെ കാവും എന്നീ രണ്ട് ഭാഗങ്ങളായാണ് അണ്ടല്ലൂർ കാവ്. മരത്തിന്റെ പീഠമാണ് മേലെ കാവിൽ പ്രതിഷ്ഠ. ലക്ഷ്മണന് അങ്കക്കാരനെന്ന പേരിലും ഹനുമാന് ബപ്പൂരാനെന്ന പേരിലും മേലെ കാവിൽ സങ്കൽപ്പങ്ങളുണ്ട്. താഴെ കാവിൽ മൂർത്തി സങ്കൽപ്പം അതിരാളനാണ്, പേര് കേട്ടാൽ രാവണനാണ് എന്ന് തോന്നുമെങ്കിലും ആരാധന സീത ദേവിയായാണ്. ലങ്കയിൽ സീതയെ പാർപ്പിച്ചിരുന്ന അശോകവനി എന്ന് സങ്കൽപ്പമുള്ള താഴെ കാവിൽ ധാരാളം അപൂർവ്വ സസ്യ വർഗ്ഗങ്ങളുണ്ട്. ഇവിടുത്തെ ദർശന സങ്കൽപ്പം ശ്രീരാമന്‍ കിഴക്കോട്ടും ഹനുമാന്‍ പടിഞ്ഞാട്ടുമായാണ്. അങ്കക്കാരൻ ശിവനാണെന്നും വാദമുണ്ട്. മുഖ്യ പ്രതിഷ്ഠയായ മരത്തിന്റെ പീഠം ഒരു വണ്ണാത്തിക്ക് പുഴയിൽ നിന്ന് കിട്ടിയതാണെന്നും പനോളി തറവാട്ടിൽ വെച്ച് അത് പൂജിച്ചു എന്ന് കേൾക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ കൈവശമായിരുന്ന കാവ് പിന്നീട് പനോളി, ചന്ദ്രമ്പത്ത്, തട്ടാലിയത്ത് വീട്ടുകാരുടെതായെന്നാണ് പഴമൊഴി.
തിയ്യ തറവാട്ട് കാവായിരുന്ന അണ്ടല്ലൂർ കാവ് ഇപ്പോൾ ഒരു ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ്. പുരോഹിതരും സ്ഥാനികരും തിയ്യരാണ്. സ്ഥാനികനായ ഊരാളൻ പാനോളി അച്ഛൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ ഇവിടുത്തെ നേദ്യം വേവിക്കാത്ത അരിയും പഴവും ഇളനീരും ആയിരുന്നു, പൂജ നടത്തിയിരുന്നത് തീയ്യന്മാർ മാത്രമായിരുന്നു. ഇപ്പോൾ കുംഭ മാസം രണ്ടാം തീയതി മലയാള ബ്രാഹ്മണരും, മറ്റ് ദിവസങ്ങളിൽ എബ്രാൻ എന്നറിയപ്പെടുന്ന തീയ്യനുമാണ് പൂജ നടത്തുന്നത്. കേരളത്തിൽ ഇഴവ സമുദായക്കാർ തീയ്യരെന്നും, ചോവൻ എന്നും, ചേകവനെന്നും പ്രാദേശികമായ പേരുകളിൽ അറിയപ്പെടുന്നു. ഉത്തര കേരളത്തിലെ തീയ്യ പൂജാരികളെ എബ്രാനെന്ന് വിളിക്കുമ്പോൾ, മറ്റിടങ്ങളിലെ തീയ്യ പൂജാരികൾ ശാന്തിമാരെന്ന് അറിയപ്പെടുന്നു. ദക്ഷിണ, മദ്ധ്യ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന എബ്രാന്മാർ കന്നഡ ബ്രാഹ്മണരാണ്. എബ്രാൻ, നമ്പൂതിരി എന്നിവ ചേർന്നുള്ള എബ്രാന്തിരി എന്നും ഇവർക്ക് പേരുണ്ട്. ഇവരേക്കാൾ ഉയർന്നവരായാണ് മലയാള ബ്രാഹ്മണരായ നമ്പൂതിരികൾ കരുതുന്നത്.
കുംഭ മാസം രണ്ടാം തിയ്യതി കാവിൽ കയറൽ, ചക്ക കൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി കുട വരവ് എന്ന ചടങ്ങുണ്ട്. നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. പുലർച്ചെ അതിരാള തെയ്യവും മക്കളും (സീതയും ലവനും കുശനും) കെട്ടിയാടുന്നു. അതിനു ശേഷം ചെറിയ ബപ്പൂരൻ, വേട്ടക്കൊരു മകൻ, പൊൻ മകൻ, പുതു ചേകവൻ, തൂവക്കാരി, മലക്കാരി, നാപ്പോതി (നാഗ ഭഗവതി), നാക്കണ്ഠൻ (നാഗ കണ്ഠൻ) എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ചക്ക് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനുമെന്ന് സങ്കൽപ്പം) തമ്മിൽ യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന മൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നു.
ജാതി, മത, വലിപ്പ, ചെറുപ്പ ഭേദമന്യേ ഒരു നാടു മുഴുവൻ നിറഞ്ഞാടുകയും അണിഞ്ഞൊരുങ്ങുകയും ചെയ്യുന്നതാണ് അണ്ടല്ലൂർ കാവ് ഉത്സവം. കാവിൽ ചക്ക വെട്ട് നടന്നതിന് ശേഷം മാത്രമേ നാട്ടുകാർ സ്വന്തം പ്ലാവിൽ നിന്ന് ചക്ക ഇടുകയോള്ളു. അതു പോലെ ഉത്സവം തീര്‍ന്ന് അവകാശാധികാരങ്ങൾ ഉള്ള മുക്കുവ സ്ത്രീ അണ്ടല്ലൂർ കാരണവര്‍ക്ക് മത്സ്യം കാഴ്ച വക്കുന്നത് വരെ ഉത്സവ കാലത്ത് നാട്ടിലാരും മത്സ്യം ഉപയോഗിക്കില്ല. ഉത്സവ കാലത്ത് അണ്ടല്ലൂരിൽ എത്തുന്നവര്‍ക്ക് ഏതു വീട്ടിൽ നിന്നും അവിൽ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂർ കാവിലെ ദൈവത്താർ പ്രസാദമായിരിയ്ക്കും ആദ്യം ലഭിക്കുക. കേരളത്തിൽ നില നിന്നിരുന്ന തറവാട് കേന്ദ്രീകൃതമായ ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവു കൂടിയാണ് അണ്ടല്ലൂർ കാവും ഈ ജന സമൂഹവും. കാവു തിയ്യൻ, വണ്ണാൻ, തച്ചൻ, തട്ടാൻ, കൊല്ലൻ, പുലയൻ, മുക്കുവൻ, മലയൻ, കുശവൻ, മുകയൻ, നായർ, മുസ്ലീം, കണിയാൻ, വാണിയൻ, ബ്രാഹ്മണന്‍ തുടങ്ങി എല്ലാവർക്കും ഉത്സവ ചടങ്ങുകളിൽ തങ്ങളുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഉണ്ട്. തിക്കൽ എന്നൊരു ആയോധന പ്രാധാന്യമുള്ള ചടങ്ങുണ്ട്, ബനിയൻ പോലുള്ള പ്രത്യേക വേഷം ധരിച്ചാണ് തിക്കിത്തിരക്കാനുള്ള യുവാക്കൾ എത്തുക. തിക്കൽ കാണാൻ സ്ത്രീകള്‍ക്ക് മാത്രമിരിക്കാവുന്ന ഗ്യാലറി പോലുള്ള പന്തലുണ്ടാവും. ഇവിടുത്തെ മൂന്ന് അമൂല്യ വൃഷങ്ങളുടെ (മേലെ കാവിൽ ഒന്നും, താഴെ കാവിൽ രണ്ടും) ഇനം ഏതാണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. അണ്ടല്ലൂർ ദൈവത്താർ പാലോട്ട് ദൈവത്തിന്റെ അതേ സങ്കല്‍പ്പമാണ് എന്നും അഭിപ്രായം ഉണ്ട്.
അഴീക്കോട് പാലോട്ട് കാവ്
--------------------------------
കണ്ണൂർ ജില്ലയിലാണ് അഴീക്കോട് പാലോട്ട് കാവ് ദൈവത്താർ ക്ഷേത്രം. ദേശീയ പാത 17 വഴി അഞ്ച് കിലോ മീറ്റർ വടക്കോട്ട് പോയാൽ അഴീക്കോട് പുതിയ തെരു കവല, അവിടെ നിന്ന് മൂന്ന് കിലോ മീറ്റർ വടക്ക് പടിഞ്ഞാട്ട് പോയാൽ വളപട്ടണം റെയിൽവേ സ്റ്റേഷൻ, അവിടെ നിന്ന് രണ്ട് കിലോ മീറ്റർ തെക്ക് പടിഞ്ഞാട്ട് പോയാൽ ഈ ക്ഷേത്രത്തിലെത്താം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ശൃംഗല ക്ഷേത്രങ്ങളായ കാളിയാർ ക്ഷേത്രങ്ങൾ, മുത്തപ്പൻ മട പുരകൾ, മുച്ചിലോട്ട് കാവുകൾ, പൂമാല കാവുകൾ, സോമേശ്വരി ക്ഷേത്രങ്ങളെന്ന പോലെ പാലോട്ട് കാവുകളിൽ ഒന്നുമാണിത്. ഒരുപാട് ഐതീഹ്യങ്ങൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. വേദങ്ങൾ വീണ്ടെടുക്കാൻ മത്സ്യമായവതരിച്ച മഹാവിഷ്ണു ഹയഗ്രീവനെ വധിച്ചതിന് ശേഷം ഉത്തര ദേശം നോക്കി പോകുമ്പോൾ പുകൾ പെറ്റ കോലത്ത് നാട് കണ്ട്, നാടിന്റെ കന്നി രാശിയിൽ വന്നിറങ്ങി. അപ്പോഴാണ് പ്രസിദ്ധമായ കുച്ചൻ തറവാടിന്റെ കാരണവരും ചാക്കാട്ടിൽ കുറുപ്പും നഗരത്തിലെ തട്ടാനും കൂടി അഴീക്കൽ കടപ്പുറത്ത് വല വീശാൻ പോയത്. കുച്ചൻ തറവാട്ടിലെ കാരണവരെ കണ്ടപ്പോൾ ഇയാൾ വഴി തനിക്ക് കോലത്ത് നാട്ടിൽ കുടി കൊള്ളാമെന്നു കരുതി കാരണവർ എറിഞ്ഞ വലയിൽ ഒരു പൊൻമീനായി കയറി. കാരണവർ തനിക്ക് കിട്ടിയ സ്വര്‍ണ്ണ മത്സ്യത്തെ തലയിലെടുത്ത് വരുന്ന വഴി അഴീക്കോട് ഓല നടക്കൽ എത്തിയപ്പോൾ ക്ഷീണം കൊണ്ട് മത്സ്യം താഴെ വെച്ചു. അശുദ്ധിയായി എന്നപ്പോൾ അശരീരി കേട്ട് സംഭ്രമ ചിത്തനായ കാരണവർ കൂര്‍ത്തേടത്ത് കാരണവരുടെ സഹായേത്താടെ പുണ്യാഹാദികൾ നടത്തി. മത്സ്യമപ്പോൾ അപ്രത്യക്ഷമായി തൽസ്ഥാനത്ത് ഒരു ശിലാ രൂപം കാണപ്പെട്ടു. കാരണവർ ശില നളിയിൽ തറവാട്ടുകാർ സമര്‍പ്പിച്ച മാറ്റിൽ (വെള്ള തുണിയിൽ) പൊതിഞ്ഞ് തന്റെ തറവാട്ടിൽ കൊണ്ടു പോയി പാറക്കാട്ട് മുരിക്കഞ്ചേരി ഇല്ലത്ത് അകമ്പടി കര്‍ത്താവായ കാരണവരുടെ സഹായേത്താടെ ക്ഷേത്രം നിർമ്മിച്ച് പൂജ തുടങ്ങി.പാലാഴിക്കോട്ട് ദൈവം എന്നതാണ് പാലോട്ട് ദൈവമായതെന്ന്‍ മറ്റൊരു ഐതീഹ്യം. പാലാഴിയിൽ അനന്തശയനത്തിലുള്ള മഹാവിഷ്ണുവിന്റെ പൊൻ കിരീടം മഹാദേവന്റെ സമ്മതത്തോടെ ഗംഗ ഇളക്കി മാറ്റി. പാലാഴിയിൽ കൂടി അത് തിരകളിൽ സൂര്യനുദിച്ച പോലെ ഒഴുകി നീങ്ങി. ഏഴി മുടി മന്നന്‍ നഗരി കാണാൻ നൂറ്റെട്ടഴിയും കടന്നു അത് അഴീക്കോട് എന്ന അഴീക്കരയിൽ വന്നടുത്തു. മീൻ പിടിക്കാൻ വലയുമായി അഴീക്കര ചെന്ന ചങ്ങാതിമാരായ ചാക്കോട്ടു തീയനും പെരും തട്ടാനും വല വീശിയപ്പോൾ അതിലെന്തോ തടഞ്ഞതായി തോന്നി. ഇറങ്ങി നോക്കിയപ്പോൾ മുടി മുത്ത് കിരീടമാണത്രെ കണ്ടത്. മുരിക്കാഞ്ചേരി നായരുടെ അരികിൽ അവർ അത് സമര്‍പ്പിച്ചു. എല്ലാവരും ഇത് കണ്ടു അമ്പരന്നു, ശീതി കണ്ടൻ തീയ്യനും പെരും തട്ടാനും നിയോഗം വന്നു ഉറഞ്ഞു തുള്ളൻ തുടങ്ങി. കണിശനെ വരുത്തി രാശി വെച്ച് നോക്കിയപ്പോൾ ദൈവ കരുവാണ് കിരീടം എന്നും പാലാഴിക്കോട്ട് ദൈവം എന്ന പേരിൽ അതിനെ പൂജിക്കണം എന്നും കണ്ടു. മറ്റൊന്ന് ഇങ്ങിനെ അഴീക്കോട് കടപ്പുറത്ത് മീൻ പിടിക്കാൻ പോയ മൂവര്‍ക്ക് (നായർ, തീയൻ, കാതിയൻ) കൈവന്ന കൂറ്റൻ മത്സ്യം തോർത്തിലാക്കി ഓലാടൻ കുന്നുമ്മേൽ വെച്ച് അവർ ഓഹരി വെക്കവേ മീൻ അപ്രത്യക്ഷമായി. ജ്യോത്സൻ വന്നു മത്സ്യാവതാരം പൂണ്ട മഹാ വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞു.
മറ്റൊരു ഐതീഹ്യം ഇങ്ങിനെ, ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോലത്തിരി രാജാവിന്റെ കൊട്ടാരം കാര്യസ്ഥനായ കേളപ്പൻ നമ്പ്യാരുടെ പാറക്കാട്ട് മുരിക്കഞ്ചേരി തറവാടായിരുന്നു. ആ വീട്ടിൽ ഒരിയ്ക്കൽ ഒരു സ്‌ത്രീയും കുട്ടിയും മാത്രം ഉണ്ടായിരുന്നപ്പോൾ ആരോ വന്ന് മുറ്റത്ത് നിന്ന് പാറക്കാട്ട് മുരിക്കഞ്ചേരി എന്ന് പലവട്ടം വിളിച്ചു. ഗാര്‍ഹിക ജോലിയിൽ വ്യാപൃതയായ സ്‌ത്രീ പുറത്തിറങ്ങാതെ തന്നെ അതിഥിയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. നേരം കഴിഞ്ഞിട്ടും അതിഥിയെ കാണാത്തതിനാൽ സ്‌ത്രീ പുറത്തു വന്നു നോക്കിയപ്പോൾ ആരേയും കണ്ടില്ല. എന്നാൽ അതു വരെ കളിച്ചു നടന്നിരുന്ന കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ടു. വിവരം ഉടൻ കോവിലകത്തുള്ള കാരണവരെ അറിയിച്ചു. വിദ്വാനായ കാരണവർ പ്രശ്‌നം വച്ച് നോക്കിയപ്പോൾ അമിത ബലവാനായ പാലോട്ട് ദൈവത്താറിശ്വനും പരിവാരങ്ങളും തറവാട്ടിൽ കുടിയിരിക്കുന്നതായി കണ്ടു. ഉടൻ തന്നെ വിവരം രാജാവിനെ അറിയിച്ചു. എന്നാൽ അടയാളം കാണിക്കട്ടെ എന്നായി രാജാവ്. ആ സമയത്ത് എന്തിനോ വേണ്ടി കുനിഞ്ഞ രാജാവിന് നിവര്‍ന്ന്‍ നില്‍ക്കാൻ കഴിയാതെ വരികയും സമസ്താപരാധങ്ങളും ക്ഷമിക്കാൻ പ്രാര്‍ഥിക്കുകയും ഉടൻ രോഗ വിമുക്തനാകുകയും ചെയ്തു. രാജാവ് അപ്പോൾ തന്നെ ക്ഷേത്രം നിര്‍മ്മിക്കുവാനും ക്ഷേത്ര ഭരണത്തിനും വേണ്ട ഏര്‍പ്പാടുകൾ ചെയ്തു.
ജ്ഞാനിയായ പാറക്കാട്ട് മുരിക്കഞ്ചേരി കാരണവർ തറവാടും അതിനോട് ചേര്‍ന്ന സ്വത്തുക്കളും ക്ഷേത്രത്തിലേക്ക് വിട്ട് കൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം ക്ഷേത്രത്തിലെ മേലായി സ്ഥാനം പരമ്പരാഗതമായി തുടര്‍ന്നു വരുന്നു. രാജാവ് ക്ഷേത്ര പൂജാദികള്‍ക്ക് കുച്ചൻ തറവാട്ടിലെ കാരണവര്‍ക്ക് എബ്രാൻ സ്ഥാനവും തളിയിൽ തറവാട്ടുകാര്‍ക്ക് കളിയാട്ടത്തിന് ജന്മരി സ്ഥാനവും കല്‍പ്പിച്ചു കൊടുത്തു. ഈ ക്ഷേത്രത്തിന് അഴീക്കോട് തറയിലെ രാജകഴകം സ്ഥാനമാണ് കല്‍പ്പിച്ചരുളിയിട്ടുള്ളത്. അഴീക്കോട് തറയിലെ മറ്റു കാവുകളിൽ അതാത് ക്ഷേത്രാചാര പ്രകാരം സ്ഥാനങ്ങൾ ഏറ്റെടുക്കുമ്പോൾ രാജ കഴകമായ പാലോട്ട് ദൈവത്താരീശ്വരന്റെ അനുഗ്രഹാശിസ്സുകൾ വാങ്ങി സ്ഥാനമേല്‍ക്കണമെന്നുമുണ്ട്. മല്ലിയോട്ട്, അതിയടം, തെക്കുമ്പാട്, കീച്ചേരി എന്നീ പാലോട്ട് കാവുകളുടെ ആരൂഢ സ്ഥാനം കൂടിയാണ് അഴീക്കോട് പാലോട്ട് കാവ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ലോക ക്ഷേമത്തിനായി ഉഗ്ര തപസികളായ ഋഷീശ്വരന്‍മാരുടെ യാഗങ്ങളുടെയും പ്രാര്‍ഥനകളുടെയും ഫലമുൾക്കൊള്ളുന്നതാണ്. കാനന സുന്ദരവുമായ ഇവിടുത്തെ ശ്രീകോവിലിൽ ആദി പരാശക്തിയുടെ മൂര്‍ത്തി ഭാവമായ ലക്ഷ്മിയുടെ പതിയും വൈകുണ്ഡ നാഥനും, ക്ഷീര സാഗര അനന്ത ശയനുമായ വിഷ്ണു ഭഗവാൻ ഭക്തരുടെ അഭിഷ്ട സിദ്ധിക്കായി ആദ്യ അവതാരമായ മത്സ്യാവതാര ചൈതന്യത്തോടെ പാലോട്ട് ദൈവത്താർ എന്ന അപര നാമത്തോടെയും ഉപവിഷ്‌ഠനായിരിയ്ക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം കളിയാട്ടം നടക്കുന്ന അഴീക്കോട് പാലോട്ട് കാവിൽ എല്ലാ വര്‍ഷവും മേടം ഒന്ന് മുതൽ എട്ട് വരെയാണ് ഉത്സവം. ഒന്നാം വിളക്ക് നാടുവാഴി തമ്പുരാനും, രണ്ടാം വിളക്ക് നാടു നീളെ തേങ്ങ താഴ്‌ത്തി രണ്ടാം മുറ തമ്പുരാന്റെ പേരിലും, മൂന്നാം വിളക്ക് കുച്ചന്താ കുടക്കാരനും, നാലാം വിളക്ക് പുത്തൂർ നാലാം പടിയും, അഞ്ചാം വിളക്ക് കോട്ട വാതുക്കൽ തമ്പുരാനും, ആറാം വിളക്ക് ചാക്കാട്ടിൽ കുറുപ്പും, ഏഴാം വിളക്ക് മടിശ്ശീലക്കാരനും, എട്ടാം വിളക്കും ആറാട്ടും ക്ഷേത്രം വകയിലുമാണ് നടത്തുന്നത്. ആറാം ദിവസത്തെ ഉത്സവത്തിന് ഇന്നും രാജ വംശത്തിലെ തമ്പുരാനും ദൈവത്താറീശ്വരനും തമ്മിൽ കൂടി കാഴ്ച നടത്തുന്ന ചടങ്ങുണ്ട്. ക്ഷേത്ര ഭരണം നടത്തുന്നത് ജനറൽ ബോഡി യോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ്. ക്ഷേത്ര ഭരണ സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പാലോട്ട് കാവ് മാതൃ സമിതിയും, യുവാക്കളുടെ കൂട്ടായ്മ്മയായ സിറ്റിസണ്‍ ടീമും, ബാല വിഭാഗത്തിന്റെ ജൂനിയർ സിറ്റിസണ്‍ ടീമും രൂപീകരിച്ചിട്ടുണ്ട്.
മത്സ്യത്തിന്റെ കോലമാണ് പാലോട്ട് തെയ്യം, ദൈവത്താറീശ്വരൻ എന്നും പേരുള്ള ഈ തെയ്യം കെട്ടിയാടുന്നത് പെരുവണ്ണാനാണ്. കൂടെയുള്ളോർ, അങ്കക്കാരൻ, കരിവില്ല്, ഇളവില്ല്, നെല്ലുകുത്തിപ്പോതി, കുണ്ടാടി ചാമുണ്ടി, കുറത്തിയമ്മ എന്നീ കോലങ്ങളാണ് കൂടെ കെട്ടിയാടുന്നത്. പാലോട്ട് ദൈവം കുഞ്ഞിമംഗലത്ത് മല്ലിയോട്ട്, അതിയിടത്ത്, കീച്ചേരി, മേച്ചേരി കാവുകളിലും എഴുന്നെള്ളിയത്രെ. കൂടാതെ കമ്മാള വിഭാഗം നടത്തുന്ന പാലോട്ട് കാവാണ് നീലേശ്വരം തട്ടാഞ്ചേരി. ഈ കാവുകളിലൊക്കെ ആരാധിക്കപ്പെടുന്നത് വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള ദൈവം തന്നെയാണ്. പാലോട്ട് കഴകങ്ങൾ എന്നറിയപ്പെടുന്ന ഈ കാവുകളിൽ വിഷു തൊട്ട് ഏഴു നാളുകളിലായാണ് ഉത്സവം. പാലോട്ട് തെയ്യത്തിന്റെ കൂടെയുള്ള കോലമാണ് കൂടെയുള്ളോർ. കഴകങ്ങളിൽ ഈ തെയ്യം ദൈവത്താറീശ്വരന് ഒപ്പം കെട്ടിയാടുന്നു. അന്തിയ്ക്ക് വിളക്ക് കത്തിക്കാനും (അന്തിത്തിരിയന്‍), പൂജാ കര്‍മ്മങ്ങൾ ചെയ്യാനുമുള്ള (എമ്പ്രാൻ) അവകാശം ഇപ്പോഴും കുച്ചൻ തറവാട്ടുകാർക്ക് തന്നെയാണ്. നമ്പൂതിരിമാരുടെ തിടമ്പ് നൃത്തത്തിന് സമാനമായി തീയ്യ പൂജാരി തിടമ്പ് നൃത്തമാടുന്ന കാവ് എന്ന പ്രസിദ്ധിയും ഈ കാവിനുണ്ട്.
കീച്ചേരി പാലോട്ട് കാവ്
--------------------------------
കണ്ണൂർ ജില്ലയിലാണ് കീച്ചേരി പാലോട്ട് കാവ്. കണ്ണൂരിൽ നിന്ന് ദേശീയ പാത 17 വഴി വടക്കോട്ട് പോകുമ്പോൾ 11 കിലോ മീറ്റർ കഴിഞ്ഞാൽ ഈ ക്ഷേത്രത്തിൽ എത്താം. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റർ കൂടി പോയാൽ കല്യാശേരിയിലെത്തും. ആരൂഡമായ അഴീക്കോട് പാലോട്ട് കാവിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കാണ് ഈ ക്ഷേത്രം. വിശാലമായ വയൽ കരയിലുള്ള ഈ കാവിൽ പാലോട്ട് ദൈവത്താർ, അങ്കക്കാരൻ, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ടി തുടങ്ങിയ നിരവധി തെയ്യങ്ങൾ കെട്ടിയാടിക്കുന്നു. കാന മഠത്തിൽ, കപ്പച്ചേരി, നമ്പിടി, തച്ചോളി എന്നീ നാലു തിയ്യ തറവാട്ടുകാരുടേതായിരുന്ന പാലോട്ട് കാവ് ഇപ്പോൾ ക്ഷേത്ര കമ്മിറ്റിയുടെ ഭരണത്തിലാണ്. മറ്റ് പാലോട്ട് കാവുകളെ പോലെ തന്നെ മേടം ഒന്ന് മുതൽ ഏഴ് വരെയാണ് ഇവിടെയും ഉത്സവം. വെടിക്കെട്ടാണ് ഇവിടുത്തെ ഉത്സവത്തിന്റെ മറ്റൊരു ആകർഷക പരിപാടി. അന്തിത്തിരിയന്‍ തിയ്യനാണ് ഇവിടെ ശാന്തിക്കാരൻ.
കൂടാളി കാമേത്ത് കാവ്
---------------------------
കണ്ണൂർ ജില്ലയിലെ കൂടാളിയ്ക്ക് അടുത്താണ് കാമേത്ത് കാവ് ദൈവത്താർ ക്ഷേത്രം. കണ്ണൂർ ചൊവ്വ ശിവ ക്ഷേത്രത്തിൽ നിന്ന് വട്ട പോയിൽ, കുടിക്കി മൊട്ട വഴി പന്ത്രണ്ട് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ കൂടാളി പോസ്റ്റ് ഓഫീസിന് അടുത്തുള്ള ഈ ക്ഷേത്രത്തിൽ എത്താം. ആദി കാലത്ത് കൂടാളി ഗണപതി ക്ഷേത്ര പരിപാലകരിൽ ഒരാൾ ദൂരയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ പിന്നോക്ക ജാതിക്കാർ ആരാധിച്ചിരുന്ന ഒരു ദേവ സ്ഥാനത്ത് ചെല്ലുകയും അവിടുത്തെ ദൈവത്താരെ ആവാഹിച്ച് കൊണ്ട് വന്ന് ഇവിടെ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. പണ്ട് ഉത്സവം വളരെ കേമമായി നടന്നിരുന്നു ദേശ നാഥനായ ഗണപതി ഭഗവാന് ഇതു പിടിച്ചില്ല. ശിവ പുത്രനായ തന്നെക്കാളധികം ആരാധകർ ശിവ ഭൂതമായ വീര ഭദ്രനോ, നിന്നെ കാണാനാരും വരാതെയാകട്ടെ എന്ന് ഗണപതി ശപിച്ചു. ഇപ്പോൾ ഇവിടെ വരുന്നവർ കുളിച്ചിട്ടു മാത്രമേ ഗണപതിയെ ദര്‍ശിക്കാവൂ എന്നാണ് ചിട്ട, ഇല്ലെങ്കിൽ ഗണപതി കോപിക്കുമത്രേ. പിന്നോക്ക ജാതിക്കാരുടെ ക്ഷേത്രത്തിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട മേൽ ജാതിക്കാർ ഉണ്ടാക്കിയ നുണ കഥയായിരിയ്ക്കാം ഈ വിശ്വാസം. ഈ കോട്ടത്തിന്റെ പിന്നിലായി ഒരു വട വൃക്ഷവും, സര്‍പ്പ വാസവുമുണ്ട്. അവിടെ നാഗത്തറ കെട്ടി കൊല്ലത്തിൽ ഒരിക്കൽ നാഗത്തിന് പാലും നീരും കൊടുത്തു വരുന്നു. ദക്ഷയാഗ വേളയിൽ സതിയുടെ പ്രാണഹൂതിയെ തുടർന്ന് ശിവൻ ജട പറിച്ച് നിലത്തടിച്ചപ്പോൾ ആയിരം തലകളും ആയിരം കാലുകളും, ആയിരം കൈകളുമായി അവതരിച്ച വീരഭദ്രൻ ദക്ഷനെ വധിച്ചു എന്നാണ് പുരാണങ്ങളിൽ.
ഇരിവേരി പുലി ദൈവ ക്ഷേത്രം
--------------------------------------
ദൈവത്താർ എന്ന ദേവതാ സങ്കൽപ്പത്തെ പോലെ തന്നെ കേരളത്തിലെ മറ്റ് ദേശങ്ങളിലുള്ളവർക്ക് ഉൾകൊള്ളാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പുലി ദൈവങ്ങളും. ഗണപതിയുടെ ഉൽപ്പത്തി കഥകളിൽ ഒന്നാണ് ശിവ പാർവ്വതിമാർ ആനകളുടെ രൂപമെടുത്തപ്പോൾ ഉണ്ടായതാണ് എന്ന്. ഉത്തര മലബാറിൽ പ്രസിദ്ധമായ പുലി ദൈവങ്ങളുടെ കഥയും ഏതാണ്ട് ഇതിന് സമാനമാണ്. കണ്ണൂർ ജില്ലയിൽ പാനേരിച്ചാലിനടുത്താണ് ഇരിവേരി പുലി ദൈവ ക്ഷേത്രം. കണ്ണൂരിൽ നിന്ന് എച്ചക്കരക്കല്ല്, വെള്ളച്ചാൽ വഴി പതിനാറ് കിലോ മീറ്റർ കിഴക്കോട്ട് പോയാൽ ഈ ക്ഷേത്രത്തിലെത്താം. പുലി ദൈവ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഇരിവേരിക്കുന്ന് കൈലാസം എന്ന പേരിലും അറിയപ്പെടുന്നു. പണ്ട് ശിവ പാർവ്വതിമാർ കാട്ടിലൂടെ നടന്ന കാലത്ത് രണ്ട് ഇണ പുലികൾ രതി ക്രീഡകളിൽ ഏര്‍പ്പെടുന്നത് കാണാനിടയായി. ശിവ പാര്‍വ്വതിമാർ അപ്പോൾ സ്വയം പുലി രൂപം ധരിച്ചു, ഈ രൂപങ്ങളാണ് പുലി കണ്ടനും പുള്ളി കരിങ്കാളിയും. ഇവരുടെ ആണ്‍മക്കളാണ് കണ്ട പുലി, മാര പുലി, കാള പുലി, പുലി മാരുതൻ, പുലിയൂർ കണ്ണന്‍. ഇളയവൾ പുലിയൂർ കാളിയും. ഇതിൽ ആണ്‍മക്കളെ ഐവർ പുലി മക്കൾ എന്ന് വിളിയ്ക്കും. ഈ ആറ് പുലി മക്കളും ഓടിക്കളിച്ചിരുന്ന സ്ഥലമാണത്രെ ഇരിവേരി. പുള്ളി കരിങ്കാളി ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലി കണ്ടന്‍ കുറുബ്രാതിരി വാണോരുടെ ആല തകർത്ത് പശുക്കളെ കൊന്നു. പുലികളുടെ വിദ്യയാണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു, നായരെ പുലി കണ്ടന്‍ കൊന്നു. പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാണോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു. അഞ്ച് ഏക്കർ വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം. മകരം 28 മുതൽ കുംഭം ഒന്ന് വരെയാണ് ഉത്സവം. ഗണപതിയാര്‍, കാള പുലിയന്‍, പുലിയൂർ കാളി, പുലിയൂർ കണ്ണന്‍, പുലി കണ്ണന്‍, കരിന്തിരി കണ്ണനും അപ്പ കള്ളനും തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും.