ജാലകം

Tuesday, 4 December 2012

കെട്ടിമേയാത്ത എട്ടുകെട്ടുകള്‍

കെട്ടിമേയാത്ത എട്ടുകെട്ടുകള്‍
****************************
കുട്ടാ നീ ഇടവനലെ കല്യാണത്തിനു വരുന്നില്ലേ............
കല്യാണോ എന്നാ എപ്പളാ അമ്മെന്നും പറഞ്ഞില്ലല്ലോ...............
ഇപ്പൊ തന്നെ ഞങ്ങള് പോവാ നീ വന്നുണ്ടെങ്കി എളുപ്പം വാ...............
ഞാന്‍ അമ്മേട് ചോയിച്ചിട്ടിരാം...............
അഴിഞ്ഞു പോകുന്ന വള്ളി നിക്കറും പൊത്തി പിടിച്ചു കുട്ടന്‍ വീട്ടിലേയ്ക്കോടി...............
അമ്മ്യേ ഇടവനലെ കല്യാണം ഇന്നാണത്രെ ഇമ്മുക്ക് പോണ്ടേ...............
അമ്മ അരിശപ്പെട്ടു...............
ഇബടെ വയ്ക്കാന്‍ അരിയില്ല അപ്പളാ അവന്റെരു കല്യാണം...............
ബര്‍തേ കല്യാണത്തിനു പോയാ മതിയോ സംഭാവന കൊടുക്കാന്‍ ഇന്റെയ്യില്‍ പൈസ്യോണ്ടോ...............
കുട്ടന്റെ മുഖം മങ്ങി................
ഗീതെന്റെ ശോഭേന്റെ ഒപ്പം കല്യാണത്തിനു അണിഞ്ഞൊരുങ്ങി പോവന്നുച്ചതാ എല്ലാം പോയി...............
ഓര്‍ക്കുമ്പേ കരച്ചിലുരുന്നു...............
ഒരണക്കിനു അമ്മ പറെണതു ശര്യാ ഒരു റുപ്പ്യങ്കിലും സംഭാവന കൊടുക്കാതെ പോണത് മോശല്ലേ...............
ഇപ്പൊ വീട്ടിലെ കാര്യം മഹാ മോശാ ചെലേസം പട്ടിണിയാ ആരോടാ പറയാ...............
മേലോത്തെ യജമാന കുട്ടിന്നു വിളി മാത്രം ബാക്കി...............
എട്ടുകെട്ടും പടിപ്പോരേം വിശാലമായ തൊടിം കാണാന്‍ അഴകാ...............
പെര കെട്ടിമെഞ്ഞട്ടു ആറാണ്ടായി മഴ പെയ്താ വെള്ളം മുഴുവന്‍ പെരയ്കത്താ...............
തൊടിക്കെ കാടുപിടിച്ച് കിടക്കുന്നു നോക്കാന്‍ ആരെങ്കിലും വേണ്ടേ...............
ആകെള്ളത് മുത്തശിം അമ്മേം കുട്ടനും മാത്രം...............
അച്ചനുണ്ടാര്‍ന്നങ്കി............
വേണ്ട ആലോചെക്കെണ്ടാ...............
മുത്തമ്മവാന്‍ കാരന്നോരായി നാട് അടക്കി വാണ കാലം...............
അനന്തോരോത്തി കുട്ടിയ്ക്ക് സംബന്ധം കൊണ്ടോന്നത് സ്ഥിരം കള്ളു കുടിക്കുന്ന ഷാപ്പ്‌ കൊണ്ട്രാക്കിനെ...............
ഒടപ്പെര്‍ന്നോള്‍ക്കോ അനന്തോരോത്തിയ്ക്കോ എതിര് പറയാന്‍ പറ്റോ ആയിക്കോട്ടെ...............
അമ്മാനും മര്യോനും അടിച്ചു കിറുങ്ങി നാട് വിറപ്പിച്ചു നടന്നു...............
പിന്നെപ്പോഴോ അടിച്ചു പിരിഞ്ഞു...............
അമ്മാനമ്മേം പെമ്പ്രന്നോതിം കൊണ്ട് ഭാഗം ചോദിപ്പിച്ചു കൊടത്തില്ല കേസായ് കൂട്ടായ്...............
പാട്ടം വരവ് നിലച്ചു മിക്ക പറമ്പുകളും അന്യാധീനമായി...............
ബാക്കിയൊക്കെ കാര്‍ന്നോരു കര്‍ന്നോത്തിടെം പിള്ളേരേടെം പേര്‍ക്ക് തീരാക്കി...............
വാശിയായി ഇടവഴില്‍ ഒളിച്ചിരുന്ന മര്യോന്‍ കാര്‍ന്നോരേ ഒടി വച്ച് കൊന്നു...............
കാര്‍ന്നോരു മരിക്കണെന് മുന്‍പ് മറുഒടി വച്ചു മൂന്നാം ദിവസം മര്യോനും ഡിം...............


എട്ടാം നിലയിലെ തടവറയില്‍ നിന്ന്
***********************************
ഹലോ കുട്ടന്‍......
മുത്തശാ  മിന്നുവാണ്, ഇന്ന് ഞങ്ങള്‍ക്ക് അത്യാവിശ്യമായി ഒരു കോണ്‍ഫ്രെന്‍സ് ഉണ്ട് വരാന്‍ ഒരു പാട് വൈകും.
മുത്തശനുള്ള ഭക്ഷണം കെന്‍സ്റാര്‍ അവനിലും മോന്‍കുട്ടനുള്ളത് എല്‍ജിയുടെ അവനിലും ഉണ്ട്.
ചായ ഫ്ലാസ്ക്കിലുള്ളത് തീര്‍ന്നാല്‍ ഇന്റക്ഷന്‍ കുക്ക് ടോപ്പില്‍ ഉണ്ട് ഒരു മിനിറ്റ് ഓണാക്കിയാല്‍ ആവിശ്യത്തിന് ചൂട് കിട്ടും.
പിന്നെ മോന്‍കുട്ടന്‍ വന്നാല്‍ അധികം നേരം നെറ്റ് നോക്കിപ്പിക്കരുത് അവനു ഒരുപാട് പഠിക്കാനുണ്ട്.
വാക്കറിലേയ്ക്ക് കൈതിരുകി കുട്ടന്‍ എഴുന്നേറ്റു, പതിയെ ചെന്ന് ബാല്‍ക്കണിയിലേയ്ക്കുള്ള വാതില്‍ തുറന്നു.
വളരെ താഴെയായി ഹൌസിംഗ് കോംപ്ലക്സിന്റെ എന്റെറന്‍സ് ഗേറ്റ് കാണാം.
സമയം നാലായി മോന്‍കുട്ടന്റെ സ്കൂള്‍ ബസ്‌ അധികം താമസിയാതെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വരും.
അങ്ങ് ദൂരെ മെയിന്‍ റോഡില്‍ തിരക്ക് കൂടി.
ഓവര്‍ ബ്രിഡ്ജ് ഇറങ്ങി നിരനിരയായ് വാഹനങ്ങള്‍ പോകുന്നു.
എന്തൊരു തിരക്ക് ഈ ആളുകളെല്ലാം ധൃതിവച്ചു എങ്ങോട്ട് പോകുന്നു.
ഒരു തിരക്കുമില്ലാതെ തന്നെ പോലെയുള്ളവര്‍ ഈ ആകാശ ഗോപുരത്തില്‍ നിന്ന് കാഴ്ചകള്‍ കാണുന്നു.
കഴിഞ്ഞു പോയ ജീവിതത്തിലെ നെല്ലും പതിരും ചികയുന്നു......
ഇനി എത്ര നാള്‍ മുന്നോട്ടു നോക്കിയാല്‍ ശുന്യത പിറകോട്ടു നോക്കിയാലോ.......
ഒരായിരം നിഴല്‍ ചിത്രങ്ങള്‍.
എഴുപത്തഞ്ചു വര്‍ഷങ്ങള്‍.
കണ്ണ് ചിമ്മുന്നതിനു മുന്‍പ് കഴിഞ്ഞു പോയ പോലെ.
ഈ ചുറ്റുവട്ടത്ത് തന്നെയായിരുന്നു തന്റെ ബാല്യവും കൌമാരവും യൌവനവും ഇപ്പോള്‍ വാര്‍ദ്ധക്യവും.
നിറംമങ്ങിയ ബാല്യ കൌമാരങ്ങള്‍.
ശേഷമോ ഓട്ടമായിരുന്നു എല്ലാം വെട്ടി പിടിക്കാനുള്ള ഓട്ടം
അന്നിട്ട്‌ വെട്ടി പിടിച്ചോ, എവിടെ........
ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ മരീചിക തേടി പോയപോലെ.
നോക്കി നില്‍ക്കുമ്പോള്‍ മോന്‍കുട്ടന്റെ ബസ്‌ വന്നു.
വാടി തളര്‍ന്നു അവന്‍ ഇറങ്ങി വരുന്നു.
തന്റെ പ്രതിരൂപം.
അന്ന് താന്‍ സ്കൂള്‍ വിട്ടു വാടി തളര്‍ന്നു വന്നിരുന്നത് വിശപ്പ്‌ കൊണ്ടായിരുന്നു.
ഇന്നവന്‍ വാടി തളര്‍ന്നു വരുന്നത് പഠന ഭാരം കൊണ്ട്.
ഒരു രണ്ടാം ക്ലാസ്സ്‌കാരന് ഇത്രയൊക്കെ പഠിക്കാനുണ്ടോ.
ആലോചിച്ചു നില്‍ക്കുമ്പോഴേയ്ക്കും അവന്‍ ബെല്ല് അമര്‍ത്തി പിടിക്കാന്‍ തുടങ്ങി.
ആരോടോക്കെയോയുള്ള ദേഷ്യം തീര്‍ക്കുന്ന പോലെ.
വേച്ചു വേച്ചു ചെന്ന് ടവര്‍ ബോള്‍ട്ട് ഊരി.
ഹാന്‍ഡില്‍ തിരിക്കുന്നതിനു മുന്‍പ് തന്നെ അവന്‍ തള്ളി തുറന്നു.
വീഴാതിരുന്നത് ഭാഗ്യം.
സോറി ഗ്രാന്‍പ്പാ ഞാന്‍ മമ്മയാണന്നു കരുതി.
വേര്‍ ഈസ്‌ ഹേര്‍.
മമ്മയ്ക്കും പപ്പയ്ക്കും ഇന്നും കോണ്‍ഫ്രെന്‍സ് ഉണ്ട് മോനെ.
ഷിറ്റ് ബ്ലെഡി ചാപ്പ്സ്, ഗോറ്റു ഹെല്‍.
ദേഷ്യത്തോടെ അവന്‍ ഷൂസും ഷര്‍ട്ടും നിക്കറും ഊരി വലിച്ചെറിഞ്ഞു.
മുറിയില്‍ കയറി വാതില്‍ വലിച്ചടച്ചൂ....
അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ ഫൈവ് പോയിന്റ്‌ വണ്‍ സ്പ്പീക്കര്‍ സിസ്റ്റം അലറി തുടങ്ങി.
ഇറ്റ്‌സ് റെയ്നി ഇറ്റ്‌സ് റെയ്നി ഇറ്റ്‌സ് റെയ്നി ഔട്ട്‌ സൈഡ് ടുഡേ.....
ഇറ്റ്‌സ് സണ്ണി ഇറ്റ്‌സ് സണ്ണി ഇറ്റ്‌സ് സണ്ണി ഔട്ട്‌ സൈഡ് ടുഡേ.....
ഇറ്റ്‌സ് വിന്റി ഇറ്റ്‌സ് വിന്റി ഇറ്റ്‌സ് വിന്റി ഔട്ട്‌ സൈഡ് ടുഡേ.....
പാവം മഴയും വെയിലും കാറ്റും കൊണ്ട് പാറി പറന്നു നടക്കാന്‍ അവനു മോഹം......
മഴയും വെയിലും കാറ്റും കൊണ്ട് നടന്ന ബാല്യത്തിലേയ്ക്ക് തിരിച്ചു പോകാന്‍ വേണ്ടി
കുട്ടനപ്പുപ്പനും ചാരുകസാരയില്‍ കിടന്നു മയങ്ങി........

1 comment:

  1. അതെ, അത് ആ കാലം. ഇത് കാലം മാറി. കാലം മാറുമ്പോള്‍ കോലവും മാറുന്നു. ജീവിത സായാന്ഹത്തില്‍ വെറുതെ ഓര്‍ക്കാന്‍ കുറെ ഓര്‍മ്മകള്‍ - അതൊക്കെ കേട്ടാല്‍ പുതിയ തലമുറക്കൊന്നും മനസ്സിലാവില്ല.
    രണ്ടു ഭാഗങ്ങളിലായുള്ള ചിത്രീകരണം നന്നായി.

    ReplyDelete